നടി പുഷ്പലത അന്തരിച്ചു

ചെന്നൈ: നൂറിലേറെ സിനിമകളില്‍ നായികയായി തിളങ്ങിയ പ്രശസ്ത തെന്നിന്ത്യന്‍ നടി പുഷ്പലത(87) അന്തരിച്ചു. ചെന്നൈ ടി നഗറിലെ വസതിയിലായിരുന്നു അന്ത്യം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1969ല്‍ തിക്കുറിശ്ശി സംവിധാനം ചെയ്ത നേഴ്‌സ് എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. നടനും നിര്‍മാതാവുമായ എ.വി.എം രാജന്റെ ഭാര്യയാണ്. 1955 മുതല്‍ 1987 വരെ സിനിമാ രംഗത്ത് സജീവമായിരുന്നു. ശാരദ, പാര്‍ മകളേ പാര്‍, കര്‍പ്പൂരം, നാനും ഒരു പെണ്‍ എന്നിവ ശ്രദ്ധേയമായ ചിത്രങ്ങളാണ്. 1963ല്‍ എ.വി.എം. രാജന്‍ അഭിനയിച്ച നാനും ഒരു പെണ്‍ എന്ന സിനിമയില്‍ പുഷ്പലത പ്രധാന വേഷം ചെയ്തു. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് രാജനും പുഷ്പലതയും പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാവുന്നതും. 1999ല്‍ ശ്രീഭാരതി സംവിധാനം ചെയ്ത പൂ വാസം എന്ന മുരളിയും നളിനിയും അഭിനയിച്ച സിനിമയിലാണ് പുഷ്പതല അവസാനമായി അഭിനയിച്ചത്. പിന്നീട് ആത്മീയതയിലും സാമൂഹിക സേവനങ്ങളിലും മുഴുകുകയായിരുന്നു.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it