കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനായിരുന്ന മാവുങ്കാലിലെ എം. രമേശന് നമ്പ്യാര്‍ (50) അന്തരിച്ചു. ജന്മഭൂമി, മംഗളം, ജന്മദേശം പത്രസ്ഥാപനങ്ങളിലും ഇന്ത്യാവിഷന്, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍ എന്നീ ദൃശ്യ മാധ്യമങ്ങളിലും റിപ്പോര്‍ട്ടറായിരുന്നു. ഏറെക്കാലം ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകനായിരുന്നു.
കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജരായിരുന്ന മാവുങ്കാലിലെ പരേതനായ തമ്പാന് നായര്‍-ഇന്ദിര ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: എം. പ്രദീപ്കുമാര്‍ (എല്‍.ഐ.സി), പ്രസന്ന, പ്രസീത, പരേതനായ അശോകന്.