ഉദുമ: നാലാംവാതുക്കല് അംഗന്‍വാടിക്ക് സമീപം താമസിക്കുന്ന എന്‍.ബി. പക്കീരന്‍ (90) അന്തരിച്ചു. നാലാംവാതുക്കല് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുമ്പില്‍ ദീര്‍ഘകാലം ഹോട്ടല്‍ നടത്തിയിരുന്നു. ബാര ഗ്രാമീണ കലാ സമിതിയുടേയും സി.പി.എമ്മിന്റെയും പ്രവര്‍ത്തകനായിരുന്നു. ഭാര്യ: കല്യാണി. മക്കള്‍: ബേബി ഉഷ (അധ്യാപിക മുംബൈ), രാധ (ബേഡകം), നന്ദനന്‍ (ഖത്തര്‍), മുരളീധരന്, ശ്രീധരന് (ഇരുവരും മര്‍ച്ചന്റ് നേവി ജീവനക്കാര്‍), ശ്രീജിത്ത്(ഐ.ടി.എന്‍ജിനീയര്‍ ബംഗളൂരു). മരുമക്കള്‍: ഗോപാലകൃഷ്ണന് പാലക്കുന്ന് (മുംബൈ), നിഷ, സൗമ്യ (ജില്ലാ കോടതി, കാസര്‍കോട്), രാധിക, സുജ (ഐ.ടി. എഞ്ചിനീയര്‍, ബംഗളൂരു), പരേതനായ കുഞ്ഞിരാമന് (ബേഡകം). സഹോദരങ്ങള്‍: ജാനകി, പരേതരായ അപ്പകുഞ്ഞി, വെള്ളച്ചി).