കോഴിക്കോട്: റബർബോർഡ് ലീഗൽ അഡ്വൈസറായിരുന്ന പരേതനായ അഡ്വ കെ.എ. അലിക്കുഞ്ഞിയുടെ ഭാര്യ കോട്ടപ്പുറത്ത് നമ്പൂതിരി മഠത്തിൽ കൊച്ചു കദീജ (86) അന്തരിച്ചു. മുൻ സ്പീക്കർ കെഎം സീതി സാഹിബിന്റെ സഹോദരൻ കെ എം ഇബ്രാഹിം സാഹിബിന്റെ മകളാണ്.
മക്കൾ: ഡോ. ബീന സുൽഫിക്കർ, ഡോ. അബ്ദുള്ള ഇദ്രിസ്, സക്കീന അക്ബർ (കാസർകോട്ടെ വനിതാ കൂട്ടായ്മയായ അവേക്കിന്റെ രക്ഷാധികാരി), ഇബ്രാഹിം ബാബു, സാജന അബ്ദുള്ള.
മരുമക്കൾ: പരേതനായ എം. സുൽഫിക്കർ, ചാലപ്പുറം, അഡ്വ. എം സി എം അക്ബർ കാസർകോട്, എ. അബ്ദുള്ള ദുബായ്, ഡോ. സീനത്ത് ഇബ്രാഹിം, ഫാറൂഖ് കോളേജ്.