ഇസ്രായേല്‍ ചാര സോഫ്റ്റ്വെയര്‍ ആയ പെഗാസസിനെ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയെന്ന് ന്യൂയോര്‍ക്ക് ടൈംസ്

ഇസ്രായേല്‍ ചാര സോഫ്റ്റ്വെയര്‍ പെഗാസസിനെ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് ടൈംസ്. 13,000 കോടി രൂപക്ക് പെഗാസസും മിസൈല്‍ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് കരാറില്‍ ഒപ്പുവെച്ചതെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ദരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ഇക്കാര്യം റിപോര്‍ട്ട് ചെയ്യുന്നു. ആയുധങ്ങള്‍ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 2017ല്‍ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. […]

ഇസ്രായേല്‍ ചാര സോഫ്റ്റ്വെയര്‍ പെഗാസസിനെ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് ടൈംസ്. 13,000 കോടി രൂപക്ക് പെഗാസസും മിസൈല്‍ സംവിധാനങ്ങളും ഇന്ത്യ വാങ്ങിയെന്നും 2017 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് കരാറില്‍ ഒപ്പുവെച്ചതെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂയോര്‍ക്ക് ടൈംസിനെ ഉദ്ദരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് ഇക്കാര്യം റിപോര്‍ട്ട് ചെയ്യുന്നു.

ആയുധങ്ങള്‍ വാങ്ങാനുള്ള കരാറിനൊപ്പമാണ് പെഗാസസ് സോഫ്റ്റ് വെയര്‍ വാങ്ങിയതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. 2017ല്‍ ഇന്ത്യയും ഇസ്രായേലും പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിരുന്നു. പിന്നീട് ഒരിടവേളയ്ക്ക് ശേഷം ഇസ്രായേല്‍ പ്രസിഡന്റ് ഇന്ത്യയിലേക്കെത്തുകയും ചെയ്തിരുന്നു. ഇന്ത്യയെ കൂടാതെ ഹോളണ്ടും ഹംഗറിയും ഈ ചാരസോഫ്റ്റ് വെയര്‍ വാങ്ങിയിട്ടുണ്ടെന്നും ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ രാഷ്ട്രീയ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവര്‍ക്കെതിരെ പെഗാസസ് അതിവ്യാപകമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. സൗദിയില്‍ വധിക്കപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ പെഗാസസ് ചാരവൃത്തിക്കിരയാക്കി. ഇന്ത്യയില്‍ ചാരവൃത്തി നടന്നിട്ടുണ്ടെന്ന് ദി വയര്‍ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ 2021ല്‍ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

പെഗാസസ് കേസന്വേഷണത്തിനായി സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. പൗരന്റെ സ്വകാര്യത മാനിച്ചുള്ള അന്വേഷണമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചതാണ്. പൗരന്റെ സ്വകാര്യതയെ മാനിക്കേണ്ടതുണ്ട്. അതേസമയം രാജ്യസുരക്ഷയും പ്രധാനമാണ്. അതുകൊണ്ട് സത്യാവസ്ഥ പുറത്ത് വരണം. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Share it