ഉത്തരേന്ത്യന്‍ ശൈലി പരീക്ഷിച്ച് കേരളത്തിലെ ജനങ്ങളുടെ വോട്ടുനേടാനാകില്ല; ബി.ജെ.പി സംഘടനാസംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണം-സി.കെ പത്മനാഭന്‍

കണ്ണൂര്‍: ഉത്തരേന്ത്യന്‍ ശൈലി പരീക്ഷിച്ച് കേരളത്തിലെ ജനങ്ങളുടെ വോട്ട് നേടാനാകില്ലെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുന്നതിലും മനസിലാക്കുന്നതിലും ബി.ജെ.പി നേതൃത്വത്തിന് വീഴ്ച പറ്റി. എല്‍.ഡി.എഫ് വിജയത്തില്‍ പിണറായി വിജയന്റെ വ്യക്തിപ്രഭാവം പ്രധാനഘടകമാണ്. തുടര്‍ഭരണത്തിന് അദ്ദേഹത്തിന് അര്‍ഹതയുണ്ട്. കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായെന്നും പത്മനാഭന്‍ പറഞ്ഞു. വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ കേരളത്തില്‍ ഫലിക്കില്ല. ഹെലികോപ്റ്റര്‍ രാഷ്ട്രീയത്തോട് കേരളജനത മുഖംതിരിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് […]

കണ്ണൂര്‍: ഉത്തരേന്ത്യന്‍ ശൈലി പരീക്ഷിച്ച് കേരളത്തിലെ ജനങ്ങളുടെ വോട്ട് നേടാനാകില്ലെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ പത്മനാഭന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന രാഷ്ട്രീയത്തെക്കുറിച്ച് പഠിക്കുന്നതിലും മനസിലാക്കുന്നതിലും ബി.ജെ.പി നേതൃത്വത്തിന് വീഴ്ച പറ്റി. എല്‍.ഡി.എഫ് വിജയത്തില്‍ പിണറായി വിജയന്റെ വ്യക്തിപ്രഭാവം പ്രധാനഘടകമാണ്. തുടര്‍ഭരണത്തിന് അദ്ദേഹത്തിന് അര്‍ഹതയുണ്ട്. കെ. സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിച്ചത് ബി.ജെ.പിക്ക് തിരിച്ചടിയായെന്നും പത്മനാഭന്‍ പറഞ്ഞു. വടക്കേ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ കേരളത്തില്‍ ഫലിക്കില്ല. ഹെലികോപ്റ്റര്‍ രാഷ്ട്രീയത്തോട് കേരളജനത മുഖംതിരിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് സി.കെ പത്മനാഭന്‍ പറഞ്ഞു. ബി.ജെ.പി സംഘടനാ സംവിധാനത്തില്‍ അടിസ്ഥാനപരമായ മാറ്റം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Articles
Next Story
Share it