ബദിയടുക്കയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമില്ല; യാത്രക്കാര്‍ ദുരിതത്തില്‍

ബദിയടുക്ക: ചുട്ട് പൊള്ളുന്ന വെയിലത്താണ് ബദിയടുക്ക ടൗണിലെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ബസിനായി കാത്തിരിക്കുന്നത്. ബദിയടുക്കയിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിന് വേണം അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ബസ്‌കാത്തിരിപ്പ് കേന്ദ്രം. നാട്ടുകാരുടേയും യാത്രക്കാരുടേയും മുറവിളിക്ക് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും കാത്തിരിപ്പിന് അന്ത്യമില്ല. നേരത്തെ ഉണ്ടായിരുന്ന ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ച് മാറ്റി. എന്നാല്‍ പകരം സംവിധാനം ഉണ്ടായിട്ടില്ല. 2010-15 വര്‍ഷത്തെ ഭരണ സമിതി കാലയളവില്‍ അപകടാവസ്ഥയിലായ ബസ്സ്റ്റാന്റ് കോംപ്ലക്‌സ് നീക്കം ചെയ്ത് പുതിയ കെട്ടിടം […]

ബദിയടുക്ക: ചുട്ട് പൊള്ളുന്ന വെയിലത്താണ് ബദിയടുക്ക ടൗണിലെത്തുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രക്കാര്‍ ബസിനായി കാത്തിരിക്കുന്നത്. ബദിയടുക്കയിലെത്തുന്ന യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിന് വേണം അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ബസ്‌കാത്തിരിപ്പ് കേന്ദ്രം. നാട്ടുകാരുടേയും യാത്രക്കാരുടേയും മുറവിളിക്ക് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും കാത്തിരിപ്പിന് അന്ത്യമില്ല.
നേരത്തെ ഉണ്ടായിരുന്ന ബസ്സ്റ്റാന്റ് ഷോപ്പിംഗ് കോംപ്ലക്‌സ് കാലപ്പഴക്കം മൂലം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ച് മാറ്റി. എന്നാല്‍ പകരം സംവിധാനം ഉണ്ടായിട്ടില്ല.
2010-15 വര്‍ഷത്തെ ഭരണ സമിതി കാലയളവില്‍ അപകടാവസ്ഥയിലായ ബസ്സ്റ്റാന്റ് കോംപ്ലക്‌സ് നീക്കം ചെയ്ത് പുതിയ കെട്ടിടം പണി തീര്‍ക്കുന്നതിന് എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കെട്ടിടത്തില്‍ കച്ചവടം നടത്തിയിരുന്ന വ്യാപാരികളോട് വാടകയും കുടിശ്ശികയും അടച്ച് തീര്‍ത്ത് കട മുറികള്‍ ഒഴിഞ്ഞു കൊടുക്കണമെന്ന് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബസ്സ്റ്റാന്റ് കോംപ്ലക്‌സില്‍ കച്ചവടം നടത്തിയിരുന്ന വ്യാപാരികള്‍ വാടക കുടിശ്ശിക ഒഴിവാക്കി കിട്ടുന്നതിന് കോടതിയെ സമീപിച്ചു. ഇതോടെ കെട്ടിടം പൊളിക്കുന്നതും പുതിയ കെട്ടിടം പണിയുന്നതും സംബന്ധിച്ച പ്രവൃത്തി നീളുകയായിരുന്നു. സാമ്പത്തിക വര്‍ഷം അവസാന്റ് കെട്ടിടം പണിയുന്നതിനായി നീക്കി വെച്ച തുക ബദിയടുക്ക ടൗണ്‍ വികസനത്തിന്നായി മാറ്റുകയും ചെയ്തു. അതിനിടെ ബസ്സ്റ്റാന്റ് കെട്ടിടത്തില്‍ കച്ചവടം നടത്തിയിരുന്ന വ്യാപാരികള്‍ക്ക് വാടക കുടിശ്ശിക ഒഴിവാക്കികൊണ്ട് കോടതിയില്‍ നിന്നും അനുകൂലമായി വിധി വരികയും ചെയ്തു. പഞ്ചായത്തിലേക്ക് അടച്ച് തീര്‍ക്കുവാനുള്ള വാടക അടച്ച് മുറി ഒഴിയുകയും ചെയ്തതിനെ തുടര്‍ന്ന് കരാറ് നല്‍കി നടപടികള്‍ പൂര്‍ത്തീകരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ബസ്സ്റ്റാന്റ് കെട്ടിടം പൊളിച്ചു നീക്കം ചെയ്തു. എന്നാല്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ക്ക് വെയിലും മഴയും ഏല്‍ക്കാതെ വിശ്രമിക്കുന്നതിന് ഒരു താല്‍ക്കാലിക ഷെഡ്ഡ് പണിയാന്‍ പോലും നാളിത് വരെ പഞ്ചായത്ത് ഭരണ സമിതി തയ്യാറായിട്ടില്ല. അന്തര്‍ സംസ്ഥാന പാതയായതിനാല്‍ ദൈനംദിനം കര്‍ണ്ണാടകയിലെ പുത്തൂര്‍, ബംഗളൂരു, സുള്ള്യ, മടിക്കേരി തുടങ്ങിയ സ്ഥലങ്ങളിലേക്കെത്തുന്ന യാത്രക്കാര്‍ എത്തുന്ന പ്രധാന ടൗണാണ് ബദിയടുക്ക. ടൗണിലെത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യം ഇവിടെയില്ല. നാമ മാത്രമായി ഒരു ശൗചാലയം ഉണ്ടെങ്കിലും അതിന്റെ പ്രയോജനം പലപ്പോഴും യാത്രക്കാര്‍ക്ക് ലഭിക്കാറുമില്ല. അത്‌കൊണ്ടു തന്നെ ടൗണിലെത്തുന്ന യാത്രക്കാര്‍ പലപ്പോഴും ആശ്രയിക്കുന്നത് സൗകര്യ വ്യക്തികളുടെ ഹോട്ടലുകളെയാണ്. അത്‌പോലെ തന്നെ വെയിലിന്റെ കാഠിന്യം സഹിക്കാതെ വരുമ്പോള്‍ പലരും ആശ്രയിക്കുന്നത് കടവരന്തയെയാണ്. ബി.ഒ.ടി അടിസ്ഥാനത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയുമെന്ന് കഴിഞ്ഞ ഭരണ സമിതിയുടെ കാലയളവില്‍ പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. പുതുതായി ചുമതല ഏറ്റെടുത്ത പഞ്ചായത്ത് ഭരണ സമിതി ഇവിടെയെത്തുന്ന യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് വിശ്രമിക്കുന്നതിന് താത്കാലിക ഷെല്‍ട്ടര്‍ പണിയണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

Related Articles
Next Story
Share it