കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേര്‍സ് കാസര്‍കോട് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രമായ റാണിപുരം എക്കോ ടൂറിസം സെന്റര്‍ സന്ദര്‍ശനവും പരിസര ശുചീകരണവും നടത്തി.
റാണിപുരം വ്യൂപോയിന്റിലേക്ക് 2.5 കിലോ മീറ്ററോളം ട്രക്കിംങ് നടത്തി പരിസരത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളും ശേഖരിച്ച് ഫോറസ്റ്റ് വാച്ചര്‍ക്ക് കൈമാറി.
ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സിലിന്റെ ‘റാണിപുരം റിസോര്‍ട്ടി’ല്‍ നടന്ന മെംബേര്‍സ് മീറ്റ് എന്‍.എം.സി.സി മാനേജിംഗ് കമ്മിറ്റി അംഗം കെ.എസ് അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ചാപ്റ്റര്‍ ചെയര്മാന് എ.കെ ശ്യാംപ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്മാന് കെ.സി ഇര്‍ഷാദ്, ജോ.കണ്‍വീനര്‍ പ്രസാദ് മണിയാണി, എന്‍.കെ അബ്ദുല്‍ സമദ്, മുഹമ്മദ് അഷ്റഫ് പി.എസ്, ജലീല്‍ മുഹമ്മദ് കക്കണ്ടം, ഒ.കെ മഹ്മൂദ്, അബ്ദുല്‍ ഖാദര്‍ തെക്കില്‍, ഷിഹാബ് സല്മാന്, ഗൗതം ഭക്ത, അബ്ദുല്ല മൗലവി, മനാഫ് നുള്ളിപ്പാടി സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ മുജീബ് അഹ്മദ് സ്വാഗതവും ട്രഷറര്‍ റാഫി ബെണ്ടിച്ചാല്‍ നന്ദിയും പറഞ്ഞു.