ഇന്ധന ടാങ്കര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം: പുറത്തേക്കൊലിച്ച പെട്രോള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ 99 പേര്‍ മരിച്ചു
ഫ്രീടൗണ്‍: ഇന്ധന ടാങ്കര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ 99 പേര്‍ വെന്തുമരിച്ചു. ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട ടാങ്കര്‍ ലോറിയില്‍ രൂപപ്പെട്ട വിള്ളലിലൂടെ പെട്രോള്‍ പുറത്തേക്കൊലിച്ചതോടെ ഇത് ശേഖരിക്കാന്‍ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. ഇതിനിടെയാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. കൂട്ടിയിടിച്ചുണ്ടായ അപടകടത്തില്‍ കുറച്ച് പേര്‍ക്ക് സാരമായ പരിക്കുകള്‍ മാത്രമാണ് ഉണ്ടായത്. എന്നാല്‍ ഇന്ധനം ശേഖരിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്ഫോടനം വന്‍ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. 30 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ബസിലുണ്ടായിരുന്നവരും പ്രദേശവാസികളും […]

ഫ്രീടൗണ്‍: ഇന്ധന ടാങ്കര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ 99 പേര്‍ വെന്തുമരിച്ചു. ആഫ്രിക്കന്‍ രാജ്യമായ സിയെറ ലിയോണില്‍ വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട ടാങ്കര്‍ ലോറിയില്‍ രൂപപ്പെട്ട വിള്ളലിലൂടെ പെട്രോള്‍ പുറത്തേക്കൊലിച്ചതോടെ ഇത് ശേഖരിക്കാന്‍ ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. ഇതിനിടെയാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്.
കൂട്ടിയിടിച്ചുണ്ടായ അപടകടത്തില്‍ കുറച്ച് പേര്‍ക്ക് സാരമായ പരിക്കുകള്‍ മാത്രമാണ് ഉണ്ടായത്. എന്നാല്‍ ഇന്ധനം ശേഖരിക്കുന്നതിനിടെയുണ്ടായ ഉഗ്രസ്ഫോടനം വന്‍ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. 30 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ബസിലുണ്ടായിരുന്നവരും പ്രദേശവാസികളും പുറത്തേയ്ക്കൊലിച്ച പെട്രോള്‍ ശേഖരിക്കാനായി വലിയ കുപ്പികളുമായി ഓടിക്കൂടുകയായിരുന്നു.
മരിച്ചവര്‍ക്ക് പ്രസിഡന്റ് മാഡ ബയോ ആദരാജ്ഞലി നേര്‍ന്നു. സ്ഥലവും ആശുപത്രിയും സന്ദര്‍ശിച്ച ഉപരാഷ്ട്രപതി ജല്‍ദേഹ് ജലോഹ് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.