ഡിജിറ്റല്‍ അറസ്റ്റ്: നീലേശ്വരത്തെ ഡോക്ടറുടെ 1.10 കോടി രൂപ നഷ്ടമായതായി പരാതി

നീലേശ്വരം: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ നീലേശ്വരത്തെ പ്രമുഖ ഡോക്ടറുടെ 1.10 കോടി രൂപ നഷ്ടമായതായി പരാതി. 80കാരനായ ഡോക്ടറാണ് തട്ടിപ്പിനിരയായത്. ഡോക്ടര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
ഈ മാസം നാലിനും 15നുമിടയിലുള്ള ദിവസങ്ങളില്‍ മൂന്നുതവണകളായാണ് പണം തട്ടിയെടുത്തതെന്നാണ് പരാതി. പൊലീസെന്ന വ്യാജേന വിളിച്ചാണ് സംഘം ഡോക്ടറുടെ പണം തട്ടിയെടുത്തത്. മൂന്നാം തവണയും അക്കൗണ്ടില്‍ നിന്ന് പണം പോയതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന കാര്യം മനസ്സിലായതെന്ന് ഡോക്ടര്‍ പറയുന്നു. അതേസമയം തട്ടിപ്പുകാര്‍ ഏതുവിധത്തിലും വരുമെന്നും ഇത്തരം തട്ടിപ്പുകാര്‍ വിളിക്കുകയാണെങ്കില്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
Next Story

