മംഗളൂരു: യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) പ്രഖ്യാപിച്ചു. മുഹമ്മദ് ഷെരീഫ്, മസൂദ് എന്നിവരെ പിടികൂടുന്നതിനാണ് പാരിതോഷികം പ്രഖ്യാപിച്ചത്.
ബണ്ട്വാള്‍ താലൂക്കിലെ കൊഡാജെ സ്വദേശി മുഹമ്മദ് ഷെരീഫ്, ഉപ്പിനങ്ങാടി നെക്കിലടി സ്വദേശി മസൂദ് എന്നിവര്‍ പ്രവീണ്‍ നെട്ടാരു വധക്കേസിലെ പ്രധാന പ്രതികളാണ്. കൊലപാതകക്കേസിലെ നാല് പ്രതികളെ കണ്ടെത്തുന്നതിന് 14 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ഐഎ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
2022 ജൂലൈ 26നാണ് യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരു ശിവമോഗയില്‍ കൊല ചെയ്യപ്പെട്ടത്. ഈ കേസിലെ ഏതാനും ചില പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന് സഹായം നല്കിയവരാണ് അറസ്റ്റിലായത്.