തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ റൂറല്‍ എസ് പി അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം റെയ്ഞ്ച് ഡി ഐ ജിക്കാണ് എസ് പി. ബി അശോകന് റിപ്പോര്‍ട്ട് കൈമാറിയത്. കേസിന്റെ അന്വേഷണം നേരത്തെ സര്‍ക്കാര്‍ ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ലോക്കല്‍ പോലീസിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
സ്ഥലം ഒഴിപ്പിക്കുന്നതിനിടെയാണ് ദമ്പതികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഇതിനിടയില്‍ തീ ഇരുവരെയും ദേഹത്തേക്ക് പടരുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.