ഹോട്ടലിലോ വിമാനത്തിലോ ബോംബ് വെക്കും; പാക് പര്യടനത്തില്‍ നിന്ന് പുരുഷ ടീം പിന്മാറിയതിന് പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ന്യൂസിലാന്‍ഡ് വനിതാ ടീമിന് സുരക്ഷാ ഭീഷണി

ലണ്ടന്‍: പാക് പര്യടനത്തില്‍ നിന്ന് പുരുഷ ടീം പിന്മാറിയതിന് പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ന്യൂസിലാന്‍ഡ് വനിതാ ടീമിന് സുരക്ഷാ ഭീഷണി. ടീം താമസിക്കുന്ന ഹോട്ടലിലോ വിമാനത്തിലോ ബോംബ് വെക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. സന്ദേശം ലഭിച്ചതോടെ ന്യൂസിലാന്‍ഡ് വനിതാ ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം ഇന്ന് കളിക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി വന്നിരിക്കുന്നത്. എന്നാല്‍ ഏകദിനവുമായി മുമ്പോട്ട് പോകാനാണ് ഇരു ബോര്‍ഡുകളുടേയും തീരുമാനം. അഞ്ച് […]

ലണ്ടന്‍: പാക് പര്യടനത്തില്‍ നിന്ന് പുരുഷ ടീം പിന്മാറിയതിന് പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ന്യൂസിലാന്‍ഡ് വനിതാ ടീമിന് സുരക്ഷാ ഭീഷണി. ടീം താമസിക്കുന്ന ഹോട്ടലിലോ വിമാനത്തിലോ ബോംബ് വെക്കുമെന്നാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. സന്ദേശം ലഭിച്ചതോടെ ന്യൂസിലാന്‍ഡ് വനിതാ ടീമിന്റെ സുരക്ഷ വര്‍ധിപ്പിച്ചു.

അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനം ഇന്ന് കളിക്കാനിരിക്കെയാണ് സുരക്ഷാ ഭീഷണി വന്നിരിക്കുന്നത്. എന്നാല്‍ ഏകദിനവുമായി മുമ്പോട്ട് പോകാനാണ് ഇരു ബോര്‍ഡുകളുടേയും തീരുമാനം. അഞ്ച് ഏകദിനങ്ങളുടെ പരമ്പരയില്‍ 2-0ന് മുന്നിലാണ് ഇംഗ്ലണ്ട്.

കഴിഞ്ഞ ദിവസം പരമ്പരയ്ക്കായി പാകിസ്ഥാനിലെത്തിയ പുരുഷ ടീം സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്ന് പര്യടനം റദ്ദാക്കി മടങ്ങിയിരുന്നു. ആദ്യ മത്സരത്തിന് ടോസ് ഇടുന്നതിന് തൊട്ടുമുമ്പായിരുന്നു പിന്മാറ്റം.

Related Articles
Next Story
Share it