സുരക്ഷാ ഭീഷണിയുള്ളതായി ഇന്റലിജന്‍സ് റിപോര്‍ട്ട്; ടോസിന് തൊട്ടുമുമ്പ് പാക് പരമ്പരയില്‍ നിന്ന് ന്യൂസിലാന്‍ഡ് ടീം പിന്മാറി
റാവല്‍പിണ്ടി: ടോസിന് തൊട്ടുമുമ്പ് പാക് പരമ്പരയില്‍ നിന്ന് ന്യൂസിലാന്‍ഡ് ടീം പിന്മാറി. ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പര്യടനം റദ്ദാക്കുന്നതെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളും അടങ്ങുന്ന പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന് നടക്കാനിരിക്കെയാണ് സന്ദര്‍ശകരുടെ പിന്മാറ്റം. ടോസിടുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പാണ് പര്യടനം റദ്ദാക്കിയതായി ന്യൂസിലാന്‍ഡ് അറിയിച്ചത്. എത്രയും വേഗ പാകിസ്ഥാന്‍ വിടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ടീമിന് നാട്ടില്‍ തിരിച്ചെത്താനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായി ന്യൂസിലാന്‍ഡ് […]

റാവല്‍പിണ്ടി: ടോസിന് തൊട്ടുമുമ്പ് പാക് പരമ്പരയില്‍ നിന്ന് ന്യൂസിലാന്‍ഡ് ടീം പിന്മാറി. ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് പര്യടനം റദ്ദാക്കുന്നതെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരങ്ങളും അടങ്ങുന്ന പരമ്പരയിലെ ആദ്യ ഏകദിനം ഇന്ന് നടക്കാനിരിക്കെയാണ് സന്ദര്‍ശകരുടെ പിന്മാറ്റം. ടോസിടുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പാണ് പര്യടനം റദ്ദാക്കിയതായി ന്യൂസിലാന്‍ഡ് അറിയിച്ചത്.
എത്രയും വേഗ പാകിസ്ഥാന്‍ വിടാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ടീമിന് നാട്ടില്‍ തിരിച്ചെത്താനുള്ള എല്ലാ ക്രമീകരണങ്ങളും നടത്തിയതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അറിയിച്ചു. മുന്നറിയിപ്പ് സംബന്ധിച്ച് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്തയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സംസാരിച്ചതായാണ് വിവരം. എല്ലാ ടീമുകള്‍ക്കും ഒരുക്കുന്നത് പോലെ കനത്ത സുരക്ഷയാണ് കിവീസ് ടീമിനും നല്‍കിയിട്ടുള്ളതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ഇക്കാര്യം ഇമ്രാന്‍ ഖാന്‍ ന്യൂസിലാന്‍ഡ് അധികൃതരെ അറിയിച്ചിരുന്നു.
പരമ്പര മാറ്റി നിശ്ചയിക്കാനും പിസിബി തയ്യാറായിരുന്നു. എന്നാല്‍ പിന്മാറുകയാണെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് വൈറ്റ് വ്യക്തമാക്കി. പാകിസ്ഥാന്‍ ബോര്‍ഡിനെ ഈ പിന്മാറ്റം വിഷമിപ്പിക്കുമെന്നും എന്നാല്‍ താരങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. 'പര്യടനം ഉപേക്ഷിക്കുന്നത് പാക് ക്രിക്കറ്റ് ബോര്‍ഡിന് കനത്ത തിരിച്ചടിയാണെന്ന് മനസിലാക്കുന്നു. മികച്ച രീതിയിലാണ് പാകിസ്ഥാന്‍ ഞങ്ങളെ ഇവിടെ സ്വീകരിച്ചത്. പക്ഷേ താരങ്ങളുടെ സുരക്ഷ അവഗണിക്കാനാകാത്തതിനാല്‍ പരമ്പരയില്‍ നിന്ന് പിന്‍ന്മാറുക മാത്രമാണ് ഏകവഴി'. ഡേവിഡ് വൈറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
റാവല്‍പിണ്ടിയിലും ലാഹോറിലുമായി ഒക്ടോബര്‍ മൂന്ന് വരെയാണ് പരമ്പര നിശ്ചയിച്ചിരുന്നത്. സെപ്റ്റംബര്‍ 11നാണ് ന്യൂസിലാന്‍ഡ് ടീമംഗങ്ങള്‍ പാകിസ്ഥാനിലെത്തിയത്. 2002ല്‍ ന്യൂസീലാന്‍ഡിന്റെ പാക് പര്യടനത്തിനിടെ ടീം താമസിച്ച ഹോട്ടലിന് സമീപം ബോംബ് സ്‌ഫോടനം നടന്നിരുന്നു.