തിരുവനന്തപുരം: തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ തീവ്രമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം ഡിസംബര്‍ രണ്ടോടെ തമിഴ്നാട്-പുതുച്ചേരി തീരത്തേക്ക് കടന്നേക്കും. അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തിപ്രാപിക്കുന്നതോടെയാണ് തമിഴ്നാട് തീരത്തേയ്ക്ക് നീങ്ങുന്നത്.
ദക്ഷിണ ആന്‍ഡമാന്‍ കടലിലും ന്യൂനമര്‍ദ്ദനത്തിന്റെ സാധ്യതയുണ്ട്. ഡിസംബര്‍ രണ്ടിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്ഥിതി പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂവെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി ഡിസംബര്‍ മൂന്നുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയ്ക്കു സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് ചൊവ്വാഴ്ച ഇടുക്കി, പത്തനംതിട്ട ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 115.6 മുതല്‍ 204.4 വരെ മില്ലിമീറ്റര്‍ മഴപെയ്യുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലും ഡിസംബര്‍ രണ്ടിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടാണ്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ ആന്തമാന്‍ കടല്‍, തെക്കന്‍ ആന്ധ്ര തീരം, തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി തീരങ്ങള്‍ എന്നിവിടങ്ങളില്‍ മത്സ്യബന്ധനത്തിനു പോവരുതെന്നും മുന്നറിയിപ്പുണ്ട്.
New low pressure forms off TN coast, Bay of Bengal cooking up more storms than usual