കഴിച്ചാല്‍ 15 മിനുട്ടില്‍ ലഹരി കേറും; കഞ്ചാവ് ജെല്ലി മിഠായികള്‍ക്ക് ആവശ്യക്കാരേറുന്നു

ലോസ് ആഞ്ചലസ്: ജെല്ലി രൂപത്തിലുള്ള കഞ്ചാവ് മിഠായികള്‍ക്ക് പ്രിയമേറുന്നതായി പഠനം. കഴിച്ചാല്‍ 15 മിനുട്ടിനകം ആനന്ദം നല്‍കുന്നതാണ് ഇത്തരം മിഠായികള്‍. അമേരിക്കയിലാണ് കഞ്ചാവ് മിഠായികള്‍ക്ക് പ്രചാരമേറുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. കഞ്ചാവ് മിഠായികളുടെ വില്‍പ്പനയില്‍ 67 ശതമാനവും ജെല്ലി മിഠായികളാണ്. ഓക്ക്‌ലഹോമ, മേരിലാന്‍ഡ് എന്നീ അമേരിക്കന്‍ സംസ്ഥാനങ്ങളിലും കാനഡയിലും പുതിയ കഞ്ചാവ് മിഠായികള്‍ വിപണിയിലുണ്ട്. ഭക്ഷ്യ വില്‍പ്പനയുടെ 15 ശതമാനവും മിഠായികള്‍ നേടിയെന്ന് നിര്‍മാതാക്കളായ വാന, ഡിക്‌സി കമ്പനികളുടെ ഭാരവാഹികള്‍ പറയുന്നു. മിഠായി, ഭാംഗ്, ക്യാപ്‌സൂള്‍, സത്ത, കുക്കിങ് […]

ലോസ് ആഞ്ചലസ്: ജെല്ലി രൂപത്തിലുള്ള കഞ്ചാവ് മിഠായികള്‍ക്ക് പ്രിയമേറുന്നതായി പഠനം. കഴിച്ചാല്‍ 15 മിനുട്ടിനകം ആനന്ദം നല്‍കുന്നതാണ് ഇത്തരം മിഠായികള്‍. അമേരിക്കയിലാണ് കഞ്ചാവ് മിഠായികള്‍ക്ക് പ്രചാരമേറുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. കഞ്ചാവ് മിഠായികളുടെ വില്‍പ്പനയില്‍ 67 ശതമാനവും ജെല്ലി മിഠായികളാണ്.

ഓക്ക്‌ലഹോമ, മേരിലാന്‍ഡ് എന്നീ അമേരിക്കന്‍ സംസ്ഥാനങ്ങളിലും കാനഡയിലും പുതിയ കഞ്ചാവ് മിഠായികള്‍ വിപണിയിലുണ്ട്. ഭക്ഷ്യ വില്‍പ്പനയുടെ 15 ശതമാനവും മിഠായികള്‍ നേടിയെന്ന് നിര്‍മാതാക്കളായ വാന, ഡിക്‌സി കമ്പനികളുടെ ഭാരവാഹികള്‍ പറയുന്നു. മിഠായി, ഭാംഗ്, ക്യാപ്‌സൂള്‍, സത്ത, കുക്കിങ് ഓയില്‍, വെണ്ണ, ബ്രെഡ് എന്നീ രൂപങ്ങളിലാണ് ഭക്ഷ്യവസ്തുക്കള്‍ പ്രധാനമായും വില്‍ക്കുന്നത്.

ജെല്ലികളുടെ വലുപ്പം, രൂപം, കോട്ടിങ്, വാസന എന്നിവ എന്തായിരിക്കണമെന്നു തീരുമാനിച്ചിട്ടില്ല. നേരത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ കഞ്ചാവിനെ അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഐക്യരാഷ്ട്രസഭ ഒഴിവാക്കിയിരുന്നു.

Related Articles
Next Story
Share it