നീറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷാ തീയതി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍.ബി.ഇ) പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഏപ്രില്‍ 18നാകും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കുക. സാഹചര്യത്തിനനുസരിച്ച് പരീക്ഷാ തീയതിയില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്ന് എന്‍.ബി.ഇ അറിയിച്ചു. പി.ജി പ്രവേശന പരീക്ഷ എഴുതാനുദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ ജൂണ്‍ 30ന് മുമ്പായി എം.ബി.ബി.എസ് ബിരുദവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയിരിക്കണം. ഏപ്രില്‍ 18ന് നടക്കുന്ന കംപ്യൂട്ടറധിഷ്ഠിത പരീക്ഷയില്‍ 300 ചോദ്യങ്ങളാണുണ്ടാവുക. മൂന്നു മണിക്കൂര്‍ 30 മിനിറ്റാകും പരീക്ഷയുടെ ദൈര്‍ഘ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് […]

ന്യൂഡല്‍ഹി: നീറ്റ് പി ജി പരീക്ഷാ തീയതി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍.ബി.ഇ) പ്രഖ്യാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ഏപ്രില്‍ 18നാകും കംപ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കുക. സാഹചര്യത്തിനനുസരിച്ച് പരീക്ഷാ തീയതിയില്‍ മാറ്റമുണ്ടാകാനും സാധ്യതയുണ്ടെന്ന് എന്‍.ബി.ഇ അറിയിച്ചു.

പി.ജി പ്രവേശന പരീക്ഷ എഴുതാനുദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ ജൂണ്‍ 30ന് മുമ്പായി എം.ബി.ബി.എസ് ബിരുദവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയിരിക്കണം. ഏപ്രില്‍ 18ന് നടക്കുന്ന കംപ്യൂട്ടറധിഷ്ഠിത പരീക്ഷയില്‍ 300 ചോദ്യങ്ങളാണുണ്ടാവുക. മൂന്നു മണിക്കൂര്‍ 30 മിനിറ്റാകും പരീക്ഷയുടെ ദൈര്‍ഘ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Related Articles
Next Story
Share it