അഭിനയ കൊടുമുടിയുടെ ഓര്‍മകളില്‍...

മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണു ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം. അദ്ദേഹത്തെ നേരില്‍ കാണുന്നത് തിരൂരില്‍ ഒരു സിനിമയുടെ ലോക്കേഷനില്‍ വെച്ചായിരുന്നു.പരിചയപ്പെട്ട് പിരിയുന്നത് വരെ ആ നടന്റെ പെരുമാറ്റം എന്നെ വിസ്മയിപ്പിച്ചു.പകരം വെക്കാനില്ലാത്ത അഭിനയ മികവ് കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും ഇന്നും മലയാള സിനിമാ ലോകത്ത് മരണത്തെ അതിജീവിച്ചും ജീവിക്കുകയാണ് അദ്ദേഹം.അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങള്‍, നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓര്‍ത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റിയ […]

മലയാളത്തിന്റെ ബഹുമുഖ പ്രതിഭ നെടുമുടി വേണു ഓര്‍മ്മയായിട്ട് രണ്ട് വര്‍ഷം. അദ്ദേഹത്തെ നേരില്‍ കാണുന്നത് തിരൂരില്‍ ഒരു സിനിമയുടെ ലോക്കേഷനില്‍ വെച്ചായിരുന്നു.
പരിചയപ്പെട്ട് പിരിയുന്നത് വരെ ആ നടന്റെ പെരുമാറ്റം എന്നെ വിസ്മയിപ്പിച്ചു.
പകരം വെക്കാനില്ലാത്ത അഭിനയ മികവ് കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും ഇന്നും മലയാള സിനിമാ ലോകത്ത് മരണത്തെ അതിജീവിച്ചും ജീവിക്കുകയാണ് അദ്ദേഹം.
അഭിനയജീവിതത്തിലെ അഞ്ചുദശകങ്ങള്‍, അഞ്ഞൂറിലധികം വേഷങ്ങള്‍, നായകനായും വില്ലനായും സഹനടനായും അച്ഛനായും അപ്പൂപ്പനായും അമ്മാവനായും തന്റെ സ്വതസിദ്ധമായ പ്രസരിപ്പില്‍ കഥാപാത്രങ്ങളെ എക്കാലവും മലയാളി ഓര്‍ത്തെടുക്കുന്ന വ്യക്തിത്വങ്ങളാക്കി മാറ്റിയ നെടുമുടി വേണു.
ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ മുഖം കാണിക്കുന്നത്. 1978-ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമാക്കി. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ നെടുമുടി വേണുവിന്റെ കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനു നാന്ദിയായി. മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി മാറാന്‍ വേണുവിന് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല.
സ്വതസിദ്ധമായ അഭിനയവും ശരീരഭാഷയും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. ദൂരദര്‍ശന്‍ പ്രതാപകാലത്ത് ടെലിവിഷന്‍ പരമ്പരകളിലും നെടുമുടി സജീവമായി.
തകര, ഒരിടത്തെരു ഫയല്‍വാന്‍, കള്ളന്‍ പവിത്രന്‍, അപ്പുണ്ണി, പഞ്ചവടിപ്പാലം, മിന്നാമിനുങ്ങിന്റെ നൂറുങ്ങുവെട്ടം, പാളങ്ങള്‍, പഞ്ചാഗ്‌നി, വന്ദനം,ഹിസ് ഹൈനസ് അബ്ദുള്ള, മണിച്ചിത്രത്താഴ്, സുന്ദരകില്ലാടി, ചാര്‍ളി, നോര്‍ത്ത് 24 കാതം, ആണും പെണ്ണും തുടങ്ങി 500ഓളം ചിത്രങ്ങളില്‍ വേഷമിട്ടു.
3 തവണ ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ഈ പ്രതിഭയം തേടിയെത്തി.
അഭിനയ ജീവിതത്തിലെ 5 ദശകങ്ങള്‍ കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച അഭിനയ ലോകത്തെ അതികായനായിരുന്നു.
ഷാഫി തെരുവത്ത്‌

Related Articles
Next Story
Share it