എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളായ കെ. സുരേന്ദ്രനും അഡ്വ. കെ ശ്രീകാന്തും പത്രിക സമര്‍പ്പിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനും കാസര്‍കോട് മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്തും പത്രിക സമര്‍പ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തിയ കെ. സുരേന്ദ്രന്‍ കാസര്‍കോട് ഡെപ്യൂട്ടി കലക്ടര്‍ ഷാജി എം.കെയുടെ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു. അഡ്വ. ശ്രീകാന്ത് ഇന്നുച്ചയോടെ ആര്‍.ഡി.ഒ പി. ഷാജു മുമ്പാകെ പത്രിക സമര്‍പ്പിച്ചു. നഗരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയായിരുന്നു പത്രികാസമര്‍പ്പണം.

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രനും കാസര്‍കോട് മണ്ഡലത്തില്‍ മത്സരിക്കുന്ന എന്‍.ഡി.എ സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്തും പത്രിക സമര്‍പ്പിച്ചു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ പ്രവര്‍ത്തകരുടെ അകമ്പടിയോടെയെത്തിയ കെ. സുരേന്ദ്രന്‍ കാസര്‍കോട് ഡെപ്യൂട്ടി കലക്ടര്‍ ഷാജി എം.കെയുടെ മുന്‍പാകെ പത്രിക സമര്‍പ്പിച്ചു.
അഡ്വ. ശ്രീകാന്ത് ഇന്നുച്ചയോടെ ആര്‍.ഡി.ഒ പി. ഷാജു മുമ്പാകെ പത്രിക സമര്‍പ്പിച്ചു. നഗരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയായിരുന്നു പത്രികാസമര്‍പ്പണം.

Related Articles
Next Story
Share it