നവാസ് ഷെരീഫും ബിലാവലും ചേര്‍ന്ന് സഖ്യകക്ഷി സര്‍ക്കാറുണ്ടാക്കാന്‍ ശ്രമം തുടങ്ങി
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പി.ടി.ഐ പാര്‍ട്ടി 96 സീറ്റുകളുമായി അപ്രതീക്ഷിത മുന്നേറ്റം നടത്തിയെങ്കിലും 72 സീറ്റുകള്‍ നേടിയ നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിംലീഗും 52 സീറ്റുകള്‍ നേടിയ ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഒന്നിച്ച് ചേര്‍ന്ന് സഖ്യകക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി നവാസ് ഷെരീഫിന്റെ സഹോദരനും പി.എം.എല്‍-എന്‍ പ്രസിഡണ്ടുമായ ഷഹബാസ് ഷെരീഫും ബിലാവല്‍ ഭൂട്ടോയും ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. മുന്‍ […]

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പി.ടി.ഐ പാര്‍ട്ടി 96 സീറ്റുകളുമായി അപ്രതീക്ഷിത മുന്നേറ്റം നടത്തിയെങ്കിലും 72 സീറ്റുകള്‍ നേടിയ നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിംലീഗും 52 സീറ്റുകള്‍ നേടിയ ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും ഒന്നിച്ച് ചേര്‍ന്ന് സഖ്യകക്ഷി മന്ത്രിസഭ ഉണ്ടാക്കാന്‍ നീക്കം ആരംഭിച്ചു. ഇതിന്റെ ഭാഗമായി നവാസ് ഷെരീഫിന്റെ സഹോദരനും പി.എം.എല്‍-എന്‍ പ്രസിഡണ്ടുമായ ഷഹബാസ് ഷെരീഫും ബിലാവല്‍ ഭൂട്ടോയും ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സഖ്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായി. മുന്‍ പാക് പ്രസിഡണ്ട് ആസിഫലി സര്‍ദാരിയും ചര്‍ച്ചയില്‍ പങ്കെടുത്തു. പാകിസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ 133 സീറ്റിന്റെ ഭൂരിപക്ഷമാണ് വേണ്ടത്.
ആരുമായും സഖ്യത്തിന് തയ്യാറാണെന്നും എന്നാല്‍, ഇമ്രാന്റെ സ്വതന്ത്രരെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിക്കില്ലെന്നും നവാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിലാവലുമായി ചര്‍ച്ച നടത്തിയത്. ഇമ്രാന്റെ പാര്‍ട്ടിയില്‍ നിന്നുള്ള ഒരു വിഭാഗം സ്വതന്ത്രരെ അടര്‍ത്തി മാറ്റാനും നവാസ് ഷരീഫ് ശ്രമം തുടങ്ങിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും ഫലപ്രഖ്യാപനത്തില്‍ അട്ടിമറി നടന്നു എന്ന ആരോപണം ഇമ്രാന്റെ പാര്‍ട്ടി ആവര്‍ത്തിക്കുന്നു. അതുകൊണ്ടാണ് ഒറ്റയ്ക്ക് ഭൂരിപക്ഷം ഇല്ലാതായതെന്നും പി.ടി.ഐ വാദിക്കുന്നു.