കാസര്‍കോട് 21 കാരിയെ ഭര്‍ത്താവ് വാട് സ് ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി

കാസര്‍കോട്: വാട് സ് ആപ്പിലൂടെ 21 വയസുകാരിയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. കല്ലൂരാവി സ്വദേശിയായ യുവതിയാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് പരാതി. ഗള്‍ഫില്‍ ജോലി ചെയ്യുന്ന റസാഖ് ഭാര്യയുടെ പിതാവിന് വാട്‌സ് ആപ്പ് വഴി മുത്തലാഖ് സന്ദേശം അയക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഫെബ്രുവരി 21 നാണ് അബ്ദുല്‍ റസാഖ് യുഎഇയില്‍ നിന്ന് വാട്‌സ് ആപ്പ് വഴി മുത്തലാഖ് സന്ദേശം അയച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു.

12 ലക്ഷം രൂപ അബ്ദുല്‍ റസാഖ് തട്ടിയെടുത്തുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. സംഭവത്തില്‍ കുടുംബം നല്‍കിയ പരാതിയില്‍ ഹൊസ് ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles
Next Story
Share it