നിധി തേടി കിണറിൽ ഇറങ്ങി; പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റടക്കം അഞ്ച് പേർ പിടിയിൽ

കാസർകോട്: പുരാവസ്‌തു വകുപ്പിന് കീഴിലുള്ള കുമ്പളയിലെ ആരിക്കാടി കോട്ടയിലെ കിണറിൽ നിധിക്കായി കുഴിയെടുത്ത മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുജീബ് കമ്പാർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ.

ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കോട്ടയിലെ കിണറിൽ കുഴി എടുക്കുന്ന ശബ്‌ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴാണ് സംഭവം പുറത്തായത്. ആളുകളെ കണ്ടയുടൻ പുറത്തുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് പിടികൂടി. കിണറിനകത്തുണ്ടായിരുന്നവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല.നാട്ടുകാർ ഇവരെ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. കുമ്പള പൊലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് കുമ്പള പൊലീസ് പറഞ്ഞു. നിധി കുഴിക്കാൻ ഉപയോഗിച്ച മൺവെട്ടിയും മറ്റുപകരണങ്ങളും സ്ഥലത്തു നിന്ന് കണ്ടെത്തി.

കിണറിൽ നിധിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ച് മുജീബാണ് സുഹൃത്തുക്കളെ ആളുകളെ ഇവിടെ എത്തിച്ചതെന്ന് കുമ്പള പൊലീസ് പറയുന്നു. പൊലീസ് നടപടികൾ ആരംഭിച്ചു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it