ഹോസ്റ്റല്‍ വാര്‍ഡനെ മാറ്റും; ഫോണ്‍ ചെയ്യാന്‍ അനുമതി
കാഞ്ഞങ്ങാട്: മന്‍സൂര്‍ നഴ്‌സിംഗ് സ്‌കൂളിന്റെ വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവച്ചില്‍ ഹോസ്റ്റലിലെ വാര്‍ഡനെ മാറ്റാന്‍ തീരുമാനം. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. ആസ്പത്രി മാനേജ്‌മെന്റും വിദ്യാര്‍ഥി പ്രതിനിധികളും യുവജന സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഹോസ്റ്റല്‍ വാര്‍ഡന്റെ മാനസിക പീഡനമാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്ന് പറഞ്ഞ വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം വാര്‍ഡനെ തത്സ്ഥാനത്ത് നിന്ന് മാറ്റുക എന്നതായിരുന്നു. ഹോസ്റ്റലില്‍ വിദ്യാര്‍ഥികള്‍ക്ക് ഫോണ്‍ ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നില്ല. ഇനി മുതല്‍ ഹോസ്റ്റലിനകത്ത് വിദ്യാര്‍ഥികള്‍ക്ക് ഹോസ്റ്റലിനകത്ത് ഫോണ്‍ ഉപയോഗിക്കാമെന്നും ഞായറാഴ്ച ദിവസങ്ങളില്‍ വിശ്രമത്തിനൊപ്പം പുറത്ത് പോവുകയും ചെയ്യാമെന്ന് യോഗത്തില്‍ തീരുമാനിച്ചു. ഹോസ്റ്റലിന് പുറത്ത് താമസിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് അത് തിരഞ്ഞെടുക്കാനുള്ള അനുമതിയും യോഗത്തിലുണ്ടായി.