കുപ്രസിദ്ധ ഗുണ്ട ബട്ടമ്പാറ മഹേഷ് അറസ്റ്റില്‍; കാപ്പ ചുമത്തി

കാസര്‍കോട്: ജില്ലയിലെ നിരവധി അക്രമകേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ആര്‍ ഡി നഗര്‍ ബട്ടമ്പാറ സ്വദേശി ബട്ടമ്പാറ മഹേഷ് എന്ന് അറിയപ്പെടുന്ന മഹേഷ് കെ (31) പിടിയിലായി .കാസര്‍കോട്,,മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി കേസുകളില്‍ പ്രതിയാണ്. വര്‍ഷങ്ങളായി പൊതുജന സൈ്വര്യ ജീവിതത്തിന് ഭീഷണിയായും നിയമ വ്യവസ്ഥയെ വെല്ലുവിളിച്ചും ദേഹോപദ്രവം, കഠിന ദേഹോപദ്രവം, കുറ്റകരമായ നരഹത്യാ നടത്താനുള്ള ശ്രമം, വര്‍ഗ്ഗീയ കൊലപാതകം, വധശ്രമം, അതിക്രമിച്ചു കയറി ആക്രമണം, കവര്‍ച്ച തുടങ്ങിയ നിരവധി ഹീന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഇയാള്‍ക്കെതിരെ 2017 ,2021 ,2022 , 2023 , 2024 വര്‍ഷങ്ങളില്‍ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിച്ചിട്ടുണ്ടായിരുന്നു.നിലവില്‍ കാസറഗോഡ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ അക്രമ,കൊലപാതക ശ്രമം ഉള്‍പ്പെടെ 5 കേസുകള്‍ ഇയാൾക്കെതിരെ നിലവിലുണ്ട്.ജില്ലാ പോലീസ് മേധാവി ഡി ശില്പയുടെ ശിപാര്‍ശയില്‍ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ ആണ് ഉത്തരവ് പുറപ്പെടുവിച്ചത്

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it