രാവണീശ്വരത്തിന് പിന്നാലെ മുക്കൂടിലും പുലി; കാല്‍പ്പാടുകള്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: രാവണീശ്വരത്തിന് പിന്നാലെ മുക്കൂടിലും പുലിയെ കണ്ടെന്ന് നാട്ടുകാര്‍. മുക്കൂട് അടുക്കം ഭാഗത്ത് പുലിയെ കണ്ടെന്നാണ് പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി അടുക്കത്തില്‍ സമദിന്റെ വീടിന്റെ പിറകുവശത്തുള്ള ക്വാര്‍ട്ടേഴ്‌സിന് പിറകിലൂടെ പുലി നടന്നുപോകുന്നത് കണ്ടതായി പരിസരവാസികള്‍ വ്യക്തമാക്കി.

വിവരമറിഞ്ഞ് വനംവകുപ്പധികൃരെത്തി പരിശോധന നടത്തിയപ്പോള്‍ പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകളും കണ്ടെത്തി. നേരത്തെ രാവണീശ്വരത്തെ മാക്കി, കല്ലുവരമ്പത്ത്, കളരിക്കാല്‍ എന്നിവിടങ്ങളില്‍ പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു.

രാവണീശ്വരത്തിന് പിന്നാലെ മുക്കൂടിലും പുലി; കാല്‍പ്പാടുകള്‍ കണ്ടെത്തിഇതേതുടര്‍ന്ന് വനപാലകരെത്തി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കല്ലുവരമ്പത്ത് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടതിനാല്‍ ഇവിടെ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. അജാനൂര്‍ പഞ്ചായത്തിലെ കൂടുതല്‍ പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി സംസാരമുയര്‍ന്നതോടെ ജനങ്ങളാകെ കടുത്ത ഭയാശങ്കയിലാണ്.

Related Articles
Next Story
Share it