കുഞ്ഞിനെയും ഭര്‍ത്താവിനെയും വേണ്ട; ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ മതി; നാടുവിട്ട് യുവതി

കാസര്‍കോട്: മുള്ളേരിയയില്‍ ഭര്‍ത്താവിനെയും പിഞ്ചുകുഞ്ഞിനെയും ഒഴിവാക്കി ഇന്‍സ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട് യുവതി. പയ്യന്നൂര്‍ സ്വദേശിനിയായ 23കാരിയാണ് ഇന്‍സ്റ്റഗ്രാം സുഹൃത്തായ ബോവിക്കാനം സ്വദേശിയുടെ കൂടെ നാടുവിട്ടത്. ഫെബ്രുവരി 24ന് ഉച്ചയ്ക്ക് വലിയപറമ്പിലുള്ള ഭര്‍തൃവീട്ടില്‍ നിന്നിറങ്ങിയ യുവതി തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്തേര പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി ബോവിക്കാനം സ്വദേശിക്കൊപ്പം പോയെന്ന സൂചന ലഭിച്ചത്. താലിമാല ഭര്‍തൃവീട്ടില്‍ ഊരിവെച്ചാണ് യുവതി ഇറങ്ങിയത്.

സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്നാണ് യുവതി ഭര്‍തൃവീട്ടുകാരെ അറിയിച്ചിരുന്നത്. തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ അന്വേഷിച്ചെങ്കിലും അവിടേക്ക് പോയിട്ടില്ലെന്നാണ് അറിഞ്ഞത്. ഇതോടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തി. യുവതിയെ കോടതിയില്‍ ഹാജരാക്കി.ഇന്‍സ്റ്റഗ്രാം വഴിയാണ് യുവാവിനെ പരിചയപ്പെട്ടതെന്നും ഇഷ്ടത്തിലാണെന്നും ഒപ്പം താമസിക്കാനാണ് ഇഷ്ടമെന്നും യുവതി കോടതിയില്‍ മൊഴി നല്‍കി. തുടര്‍ന്ന് യുവതി സുഹൃത്തിനൊപ്പം പോവുകയായിരുന്നു.

Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it