തളങ്കര പള്ളിക്കാലിന് ആഘോഷമായി ഉബൈദ് ലൈബ്രറിയുടെയും പടാന്‍സ് ക്ലബ്ബിന്റെയും ഉദ്ഘാടനം
തളങ്കര: നവീകരിച്ച ടി. ഉബൈദ് ലൈബ്രറിയുടെയും പടാന്‍സ് പള്ളിക്കാലിന്റെ ഓഫീസിന്റെയും ഉദ്ഘാടനം തളങ്കര പള്ളിക്കാലിന് ആഘോഷമായി. 1969ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഉബൈദ് ലൈബ്രറി പടാന്‍സ് ഏറ്റെടുത്ത് നടത്തുന്നതിന്റെ ഭാഗമായാണ് നവീകരിച്ചത്. ഉബൈദ് ലൈബ്രറിയുടെ ഉദ്ഘാടനം സ്ഥാപകരില്‍ പ്രമുഖനും വ്യവസായിയുമായ കെ.എച്ച് സലീം നിര്‍വഹിച്ചു. പടാന്‍സ് പള്ളിക്കാലിന്റെ ഓഫീസ് കാസര്‍കോട് നഗരസഭാംഗം കെ.എം ഹനീഫ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും പ്രഭാഷകനുമായ റഹ്മാന്‍ തായലങ്ങാടി ഉദ്ഘാടനം ചെയ്തു. ഉബൈദ് മാഷിന്റെ ജനനം കൊണ്ട് പുളകം കൊണ്ട മണ്ണാണ് പള്ളിക്കാലെന്നും അദ്ദേഹം ജീവിച്ചില്ലായിരുന്നുവെങ്കില്‍ നാം ഇന്നും ഇരുട്ടില്‍ തപ്പി നടക്കുമായിരുന്നുവെന്നും റഹ്മാന്‍ തായലങ്ങാടി പറഞ്ഞു. വി.എം മുനീര്‍ അധ്യക്ഷത വഹിച്ചു. ടി.എ ഷാഫി സ്വാഗതം പറഞ്ഞു. എ. അബ്ദുല്‍ റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു. നിസാര്‍ തളങ്കര മുഖ്യ പ്രഭാഷണം നടത്തി. കെ.എം ഹനീഫ്, പി.എസ് ഹമീദ്, കെ.എം അബ്ദുല്‍ റഹ്മാന്‍, സിയാന ഹനീഫ്, സക്കരിയ എം.എസ്, സഫിയ മൊയ്തീന്‍, ആഫില ബഷീര്‍, കെ.എസ് അന്‍വര്‍ സാദത്ത്, ബഷീര്‍ വോളിബോള്‍, മീത്തല്‍ അബ്ദുല്ല, സത്താര്‍ ഹാജി, ഉമ്പു പള്ളിക്കാല്‍, കെ. ശുഹൈബ്, ബഷീര്‍ കാര്‍വാര്‍, ഹമീദ് കോളിയടുക്കം, റൗഫ് പള്ളിക്കാല്‍, ഫിറോസ് പടാന്‍സ്, നൂറുദ്ദീന്‍ പടാന്‍സ്, ഹമീദ് പടാന്‍സ്, ജലീല്‍, സമീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.എ അബ്ദുല്‍ മജീദ് നന്ദി പറഞ്ഞു. തുടര്‍ന്ന് കണ്ണൂര്‍ സീനത്തിന്റെയും ഇസ്മയില്‍ തളങ്കരയുടെയും നേതൃത്വത്തില്‍ നടന്ന ഇശല്‍ നിലാവിന് സ്ത്രീകളടക്കം ആയിരത്തിലേറെപേരെത്തി.