119 കിലോ കഞ്ചാവുമായി ഉപ്പള സ്വദേശിയുള്‍പ്പെടെ നാലുപേര്‍ പിടിയില്‍

മംഗളൂരു: ആന്ധ്രയില്‍ നിന്ന് കാസര്‍കോട്ടേക്ക് രണ്ട് വാഹനങ്ങളിലായി 119 കിലോ കഞ്ചാവ് കടത്തുന്നതിനിടെ ഉപ്പള സ്വദേശിയുള്‍പ്പെടെ നാലുപേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ഉപ്പള കുക്കാറിലെ മൊയ്തീന്‍ ഷബീര്‍(38), ആലപ്പുഴ ചാരമംഗലം സ്വദേശി യു അജയ് കൃഷ്ണന്‍(33), മഹാരാഷ്ട്ര താനെ സ്വദേശി മഹേഷ് ദ്വാരകാനാഥ് പാണ്ഡ(30), ഹരിയാന സ്വദേശി ജീവന്‍ സിങ്(35) എന്നിവരെയാണ് മംഗളൂരു സി.സി.ബി പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികള്‍ സഞ്ചരിച്ച കാറും കേരള രജിസ്‌ട്രേഷന്‍ വാനും പൊലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്ന് 34 കിലോ കഞ്ചാവും വാനില്‍ നിന്ന് 85 കിലോ കഞ്ചാവുമാണ് കണ്ടെടുത്തത്. മീന്‍ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ട്രേയില്‍ 40 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

മൊയ്തീനും ഷബീറും നിരവധി കേസുകളില്‍ പ്രതിയാണ്. മറ്റ് പ്രതികള്‍ക്കെതിരെയും ലഹരിക്കടത്ത് കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it