എജുടോപിയ -ഇന്‍വിന്‍ഷ്യ ഗണിതശാസ്ത്ര പ്രദര്‍ശനവും പഠനോത്സവവും നടത്തി

മാന്യ: ദേശീയ ഗണിത ദിനാചരണത്തിന്റെ ഭാഗമായി 'നിത്യ ജീവിതത്തിലെ ഗണിതം' പ്രമേയമാക്കി മാന്യയിലെ ദ ഗ്ലോബല്‍ പബ്ലിക് സ്‌കൂളില്‍ ഗണിതശാസ്ത്ര പ്രദര്‍ശനവും പഠനോത്സവവും നടത്തി. ഗണിത ശാസ്ത്ര പഠനം ലളിതവും ആകര്‍ഷകവുമാക്കി മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സ്റ്റില്‍ മോഡല്‍, വര്‍ക്കിങ് മോഡല്‍, ജ്യോമട്രിക്കല്‍ ആര്‍ട്‌സ്, നമ്പര്‍ ചാര്‍ട്ട്‌സ്, കളക്ഷന്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളിലായിട്ടാണ് പ്രദര്‍ശനം നടത്തിയത് . നാസ ഗ്ലെന്‍ റിസര്‍ച്ച് സെന്റര്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലോ ഡോ. ഇബ്രാഹിം ഖലീല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു .


പ്രൈമറി വിഭാഗം വിദ്യാര്‍ഥികള്‍ ഗ്രൂപ്പുകളായി വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്ന 'എജുടോപിയ പഠനോത്സവവും' ഇതിനോടപ്പം സംഘടിപ്പിച്ചു. പഠനം രസകരമാക്കാനും വിവിധ വിഷയങ്ങള്‍ വ്യത്യസ്തമായ രീതിയില്‍ പഠിപ്പിക്കാനും കുട്ടികള്‍ തന്നെ തയ്യാറാക്കിയ മോഡലുകള്‍ ഉപയോഗിച്ച് നടത്തിയ പരിപാടി ചന്ദ്രഗിരി സഹോദയ പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ഉദ്ഘാടനം ചെയ്തു. വിവിധ സ്‌കൂളുകളിലെ അധ്യാപകരും രക്ഷിതാക്കളും പ്രദര്‍ശനം കാണാനെത്തി. സ്‌കൂളിലെ പ്രൈമറി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികളും ഒരുപോലെ പങ്കെടുത്ത പരിപാടി വ്യത്യസ്തമായ അനുഭവമാണ് സമ്മാനിച്ചത്. മികച്ച പ്രോജെക്ട് അവതരിപ്പിച്ചവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി.





Online Desk
Online Desk - Sub Editor  
Related Articles
Next Story
Share it