കഞ്ചാവ് ലഹരിയിൽ പരാക്രമം പതിവാക്കിയ സംഘത്തെ നാട്ടുകാർ വളഞ്ഞുവെച്ച് തല്ലിയോടിച്ചു

മഞ്ചേശ്വരം: കഞ്ചാവ് സംഘത്തിന്റെ പരാക്രമത്തിൽ സഹികെട്ട നാട്ടുകാർ ഒടുവിൽ അവരെ തുരത്താനിറങ്ങി. ശനിയാഴച്ച രാത്രി ഏഴ് മണിയോടെ മജിർ പളളത്താണ് സംഭവം. കഞ്ചാവ് സംഘം സഞ്ചരിച്ച ബൈക്ക് മജിർ പള്ളത്ത് വെച്ച് ആൾട്ടോ 800 കാറിന് ഇടിക്കുകയും കാർ യാത്രക്കാരെ മർദ്ദിക്കുന്നത് പ്രതിരോധിച്ചപ്പോൾ കൂടുതൽ കഞ്ചാവ് സംഘം  ആയുധങ്ങളുമായി എത്തിയപ്പോൾ കഞ്ചാവ് സംഘത്തെ നാട്ടുകാർ വളഞ്ഞു വെച്ച് തല്ലിയോടിക്കുകയായിരുന്നു. രാത്രി ഏഴ് മണി കഴിഞ്ഞാൽ മജിർ പള്ളത്തും സമീപ പ്രദേശത്ത്  കഞ്ചാവ് സംഘം അഴിഞ്ഞാടുന്നതും നാട്ടുകാരെ ഭിഷണിപ്പെടുത്തുന്നത് […]

മഞ്ചേശ്വരം: കഞ്ചാവ് സംഘത്തിന്റെ പരാക്രമത്തിൽ സഹികെട്ട നാട്ടുകാർ ഒടുവിൽ അവരെ തുരത്താനിറങ്ങി. ശനിയാഴച്ച രാത്രി ഏഴ് മണിയോടെ മജിർ പളളത്താണ് സംഭവം. കഞ്ചാവ് സംഘം സഞ്ചരിച്ച ബൈക്ക് മജിർ പള്ളത്ത് വെച്ച് ആൾട്ടോ 800 കാറിന് ഇടിക്കുകയും കാർ യാത്രക്കാരെ മർദ്ദിക്കുന്നത് പ്രതിരോധിച്ചപ്പോൾ കൂടുതൽ കഞ്ചാവ് സംഘം ആയുധങ്ങളുമായി എത്തിയപ്പോൾ കഞ്ചാവ് സംഘത്തെ നാട്ടുകാർ വളഞ്ഞു വെച്ച് തല്ലിയോടിക്കുകയായിരുന്നു. രാത്രി ഏഴ് മണി കഴിഞ്ഞാൽ മജിർ പള്ളത്തും സമീപ പ്രദേശത്ത് കഞ്ചാവ് സംഘം അഴിഞ്ഞാടുന്നതും നാട്ടുകാരെ ഭിഷണിപ്പെടുത്തുന്നത് പതിവാതോടെയാണ് നാട്ടുകാർ രംഗത്ത് ഇറങ്ങിയത്. ഒരു വർഷം മുമ്പ് കഞ്ചാവ് സംഘത്തെ വിവരം പോലീസിന് നൽകിയെന്നാരോപിച്ചു മജിർ പളളത്ത് വീട്ടുമുറ്റത്ത് നിർത്തിട്ട രണ്ട് ഇരു ചക്രവാഹനങ്ങൾ പെട്രോളൊഴിച്ചു കത്തികയും. കെട്ടിടത്തിന്റെ സമീപത്ത് കഞ്ചാവ് വിൽപ്പന നടത്തിയതിന് കെട്ടിട ഉടമ ചോദ്യം ചെയ്തതിന് കെട്ടിട ഉടമയെ വീട്ടിൽ കയറി മർദ്ധിക്കുകയും. ഇതിന്റെ പേരിൽ പോലീസിൽ പരാതി നൽകിയതിന് വീട്ടിന്റെ സമീപത്ത് വെച്ച് ഉടമയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തുരുന്നു..കഞ്ചാവ് കേസിലെ പ്രതികൾ അടങ്ങുന്ന പത്തോളം സംഘമാണ് നാട്ടുകാർക്ക് ഭീഷിണിയായി മാറുന്നത്. കഞ്ചാവ് സംഘത്തെ നേരിടാൻ തന്നെയാണ് നാട്ടുകാരുടെ തീരുമാനം.

Related Articles
Next Story
Share it