നായന്മാര്മൂല: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നായന്മാര്മൂലയില് അനുവദിച്ച സി.യു.പി അടിപ്പാതക്ക് പകരം മേല്‍പാലം അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല റിലേ സത്യാഗ്രഹം ഒരാഴ്ച പിന്നിട്ടതോടെ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. ഏഴാം ദിവസമായ ഇന്നലെ വിവിധ മേഖലകളിലെ പ്രമുഖര്‍ അഭിവാദ്യമര്‍പ്പിക്കാനെത്തി. ആലംപാടി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബാണ് ഇന്നലെ സത്യാഗ്രഹമിരുന്നത്. സാമൂഹ്യ പ്രവര്ത്തകന് എബി കുട്ടിയാനം ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് മുസ്തഫ അധ്യക്ഷത വഹിച്ചു. ഖാദര്‍ പാലോത്ത്, എ.എല്‍. അസ്ലം, ഖൈസ്, എസ്.എ. അബ്ദുറഹ്മാന്, ബി.എ. ഹാഷിഫ്, കെ.എം. ഹാജി, അദ്ര മേനത്ത്, ആച്ചു മുക്രി, ഹമീദ് പണ്ഡിത്, അദ്ദി പത്രം പ്രസംഗിച്ചു.