ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയായ സൂയസ് കനാലില്‍ കൂറ്റന്‍ ചരക്കുകപ്പല്‍ കുടുങ്ങിയത് കാരണം കടലിടുക്കില്‍ രൂപപ്പെട്ടത് 100 കിലോ മീറ്ററോളം ഗതാഗതക്കുരുക്ക്; ചിത്രം പുറത്തുവിട്ട് നാസ

കെയ്‌റോ: കഴിഞ്ഞ ആഴ്ചകളില്‍ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു സൂയസ് കനാല്‍ പ്രതിസന്ധി. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയായ സൂയസ് കനാലിന് കുറുകെ കൂറ്റന്‍ ചരക്കുകപ്പല്‍ കുടുങ്ങിയത് കാരണം ദിവസങ്ങളോളമാണ് ലോകം ഗതാഗതക്കുരുക്ക് നേരിട്ടത്. ഇപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഭീകരാവസ്ഥ വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ. 100 കിലോ മീറ്ററോളമാണ് സൂയസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതെന്നാണ് നാസ ചിത്രം വെളിപ്പെടുത്തുന്നത്. 300ലേറെ കപ്പലുകള്‍ സൂയസ് പ്രതിസന്ധി അവസാനിക്കുന്നതും […]

കെയ്‌റോ: കഴിഞ്ഞ ആഴ്ചകളില്‍ ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു സൂയസ് കനാല്‍ പ്രതിസന്ധി. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയായ സൂയസ് കനാലിന് കുറുകെ കൂറ്റന്‍ ചരക്കുകപ്പല്‍ കുടുങ്ങിയത് കാരണം ദിവസങ്ങളോളമാണ് ലോകം ഗതാഗതക്കുരുക്ക് നേരിട്ടത്. ഇപ്പോള്‍ അതിന്റെ യഥാര്‍ത്ഥ ഭീകരാവസ്ഥ വ്യക്തമാക്കുന്ന ചിത്രം പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ.

100 കിലോ മീറ്ററോളമാണ് സൂയസ് കടലിടുക്കില്‍ കപ്പല്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതെന്നാണ് നാസ ചിത്രം വെളിപ്പെടുത്തുന്നത്. 300ലേറെ കപ്പലുകള്‍ സൂയസ് പ്രതിസന്ധി അവസാനിക്കുന്നതും പ്രതീക്ഷിച്ച് ഇരുവശങ്ങളിലും കാത്തുകിടന്നിരുന്നു. 'ഷിപ് ട്രാഫിക് ജാമിന്റെ' ബഹിരാകാശത്തുനിന്നുള്ള ചിത്രങ്ങളാണ് നാസ പങ്കുവെച്ചിരിക്കുന്നത്. മൂന്ന് രാത്രിദൃശ്യങ്ങളാണ് നാസ പങ്കുവെച്ചത്. ഫെബ്രുവരി ഒന്നിലെ സാധാരണ ഗതിയിലെ ചിത്രം, കപ്പല്‍ കുടുങ്ങിയതിന് ശേഷം മാര്‍ച്ച് 27ലെ ചിത്രം, പ്രതിസന്ധി രൂക്ഷമായ മാര്‍ച്ച് 29ലെ ചിത്രം എന്നിവയാണ് നാസ ട്വീറ്റ് ചെയ്തിരിക്കുന്നത്.

നാസയുടെ സുവോമി സാറ്റലൈറ്റ്, ഇന്‍ഫ്രാറെഡ് ഇമേജിംഗ് റേഡിയോ മീറ്റര്‍ സംവിധാനം ഉപയോഗിച്ചാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. മാര്‍ച്ച് 27ന് 72 കിലോമീറ്റര്‍ നീളത്തിലാണ് കപ്പലുകള്‍ സൂയസ് കടലിടുക്കില്‍ കാത്തുകിടന്നത്. 29 ആയപ്പോഴേക്കും കപ്പല്‍ നിരയുടെ ദൈര്‍ഘ്യം 100 കിലോമീറ്റര്‍ ആയെന്ന് ചിത്രം വ്യക്തമാക്കുന്നു.

കൂറ്റന്‍ ചരക്കുകപ്പലായ 'എവര്‍ ഗിവണ്‍' ആണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍പാതയായ സൂയസ് കനാലിന് കുറുകെ ഒരാഴ്ചയോളം കുടുങ്ങിക്കിടന്നത്. ആറ് ദിവസത്തെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. ടണ്‍ കണക്കിന് മണലാണ് ഇതിനായി ഡ്രെഡ്ജ് ചെയ്ത് നീക്കിയത്.

Related Articles
Next Story
Share it