വരകളിലൂടെ വിസ്മയം തീര്‍ക്കുന്ന നഫീസത്ത് സുസ്‌നയ്ക്ക് ജന്മനാടിന്റെ ആദരം

മൊഗ്രാല്‍: വരകളിലൂടെ വിസ്മയം തീര്‍ക്കുന്ന മൊഗ്രാല്‍ സ്വദേശിനിയായ നഫീസത്ത് സുസ്‌നയ്ക്ക് ജന്മനാടിന്റെ സ്‌നേഹാദരം. പെന്‍സില്‍ ഡ്രോയിംഗിലും വാട്ടര്‍ കളറിലും ഓയില്‍ പെയിന്റിങ്ങിലും മികച്ച രചനകളാണ് വരകളെ സ്‌നേഹിക്കുന്ന ഈ കൊച്ചു കലാകാരി തീര്‍ക്കുന്നത്. മനസ്സില്‍ തെളിയുന്ന രൂപങ്ങളും ഭാവങ്ങളും ഒപ്പം പ്രശസ്തരുടെ ചിത്രങ്ങളും സുസ്‌ന കാന്‍വാസിലേക്ക് പകരുമ്പോള്‍ അവിടെ തെളിഞ്ഞ് വരുന്നത് ജീവന്‍തുടിക്കുന്ന ചിത്രങ്ങളാണ്. മൊഗ്രാലിലെ സാമൂഹ്യ പ്രവര്‍ത്തകനായ എ.എം സിദ്ദിഖ് റഹ്മാന്റെ മകളാണ്. എം.എസ് മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയമാണ് നഫീസത്ത് സുസ്‌നയ്ക്ക് സ്‌നേഹാദരം നല്‍കിയത്. എയര്‍ഇന്ത്യയുടെ […]

മൊഗ്രാല്‍: വരകളിലൂടെ വിസ്മയം തീര്‍ക്കുന്ന മൊഗ്രാല്‍ സ്വദേശിനിയായ നഫീസത്ത് സുസ്‌നയ്ക്ക് ജന്മനാടിന്റെ സ്‌നേഹാദരം. പെന്‍സില്‍ ഡ്രോയിംഗിലും വാട്ടര്‍ കളറിലും ഓയില്‍ പെയിന്റിങ്ങിലും മികച്ച രചനകളാണ് വരകളെ സ്‌നേഹിക്കുന്ന ഈ കൊച്ചു കലാകാരി തീര്‍ക്കുന്നത്. മനസ്സില്‍ തെളിയുന്ന രൂപങ്ങളും ഭാവങ്ങളും ഒപ്പം പ്രശസ്തരുടെ ചിത്രങ്ങളും സുസ്‌ന കാന്‍വാസിലേക്ക് പകരുമ്പോള്‍ അവിടെ തെളിഞ്ഞ് വരുന്നത് ജീവന്‍തുടിക്കുന്ന ചിത്രങ്ങളാണ്. മൊഗ്രാലിലെ സാമൂഹ്യ പ്രവര്‍ത്തകനായ എ.എം സിദ്ദിഖ് റഹ്മാന്റെ മകളാണ്.

എം.എസ് മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയമാണ് നഫീസത്ത് സുസ്‌നയ്ക്ക് സ്‌നേഹാദരം നല്‍കിയത്. എയര്‍ഇന്ത്യയുടെ മുന്‍ ട്രാഫിക് ഓഫിസര്‍ എം. മുഹമ്മദ് കുഞ്ഞി സുസ്‌നയ്ക്ക് ഉപഹാരം നല്‍കി ആദരിച്ചു. സിദ്ദിഖ്അലി മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. അഹമ്മദലി കുമ്പള, സിദ്ദിഖ് റഹ്മാന്‍, അക്ബര്‍ പെര്‍വാഡ്, സി.എം ഹംസ, നിസാര്‍ പെര്‍വാഡ്, മിഷാല്‍ റഹ്മാന്‍, ഫവാസ് ഇബ്രാഹിം, നിഹാല്‍ മൊഗ്രാല്‍, ഹനീഫ് മുഹമ്മദ് സംസാരിച്ചു. നുഹ്മാന്‍ മാസ്റ്റര്‍ സ്വാഗതവും റാഷിദ് മൊഗ്രാല്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it