നാക് റാങ്കിംഗ്: കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് എ ഗ്രേഡ്

കാസര്‍കോട്: നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗ്രേഡിങ്ങില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്ര നേട്ടം. കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്‍വ്വകലാശാല ഇത്തവണ എ ഗ്രേഡിലേക്ക് കുതിച്ചു.2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ് ഈ നേട്ടം. രണ്ടാമത്തെ നാക് വിലയിരുത്തലാണ് ഇത്തവണ നടന്നത്. 2016ലായിരുന്നു ആദ്യത്തേത്. കരിക്കുലര്‍ ആസ്‌പെക്ട്സ്, റിസര്‍ച്ച്-ഇന്നവേഷന്‍സ് ആന്റ് എക്സ്റ്റന്‍ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ലേണിംഗ് റിസോഴ്സസ്, ഗവേണന്‍സ്-ലീഡര്‍ഷിപ്പ് ആന്റ് മാനേജ്മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ വാല്യൂസ് ആന്റ് ബെസ്റ്റ് പ്രാക്ടീസസ് എന്നീ […]

കാസര്‍കോട്: നാഷണല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗ്രേഡിങ്ങില്‍ കേരള കേന്ദ്ര സര്‍വ്വകലാശാലക്ക് ചരിത്ര നേട്ടം. കഴിഞ്ഞ തവണ ബി പ്ലസ് പ്ലസ് ഗ്രേഡിലായിരുന്ന സര്‍വ്വകലാശാല ഇത്തവണ എ ഗ്രേഡിലേക്ക് കുതിച്ചു.
2.76 പോയിന്റ് 3.14 ആയി ഉയര്‍ത്തിയാണ് ഈ നേട്ടം. രണ്ടാമത്തെ നാക് വിലയിരുത്തലാണ് ഇത്തവണ നടന്നത്. 2016ലായിരുന്നു ആദ്യത്തേത്. കരിക്കുലര്‍ ആസ്‌പെക്ട്സ്, റിസര്‍ച്ച്-ഇന്നവേഷന്‍സ് ആന്റ് എക്സ്റ്റന്‍ഷന്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ലേണിംഗ് റിസോഴ്സസ്, ഗവേണന്‍സ്-ലീഡര്‍ഷിപ്പ് ആന്റ് മാനേജ്മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ വാല്യൂസ് ആന്റ് ബെസ്റ്റ് പ്രാക്ടീസസ് എന്നീ മേഖലകളില്‍ പോയിന്റ് വര്‍ദ്ധിച്ചു.
ഈ മാസം 21, 22, 23 തീയതികളിലാണ് നാക് പരിശോധന നടന്നത്. മിസോറാം യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. കെ.ആര്‍.എസ്. സാംബശിവ റാവു ചെയര്‍മാനായ ആറംഗ സംഘമാണ് ഗ്രേഡ് നിര്‍ണയത്തിനായെത്തിയത്. വിവിധ മേഖലകളില്‍ സര്‍വ്വകലാശാല നടത്തുന്ന മുന്നേറ്റത്തെ സംഘം അഭിനന്ദിച്ചിരുന്നു. വിദൂര വിദ്യാഭ്യാസ, ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള അനുമതി സര്‍വ്വകലാശാലക്ക് ലഭിക്കും.

Related Articles
Next Story
Share it