മ്യാന്മറില്‍ പട്ടാളഭരണം രണ്ടുവര്‍ഷം കൂടി തുടരുമെന്ന് വ്യക്തമാക്കി സൈന്യം

നെയ്പിഡോ: മ്യാന്മറില്‍ പട്ടാളഭരണം രണ്ടുവര്‍ഷം കൂടി തുടരുമെന്ന് വ്യക്തമാക്കി സൈന്യം. 2008ലെ സൈന്യം തയാറാക്കിയ ഭരണ ഘടനാ പ്രകാരം രണ്ട് വര്‍ഷം കാലാവധി അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും രണ്ടു വര്‍ഷത്തിനു ശേഷം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ അന്താരാഷ്ട്ര പ്രതിനിധികളെ ക്ഷണിക്കുമെന്നും സൈന്യത്തിന്റെ വക്താവും വാര്‍ത്താവിനിമയ മന്ത്രിയുമായ സൊ മിന്‍ ടന്‍ പറഞ്ഞു. ഒരു വര്‍ഷത്തിനകം രാജ്യത്ത് സ്ഥിരത കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനു സാധിച്ചില്ലെങ്കില്‍ ആറു മാസം കൂടി. പിന്നീടൊരു ആറു മാസം കൂടി. അത്രയും മതിയാകും-സൊ മിന്‍ ടന്‍ […]

നെയ്പിഡോ: മ്യാന്മറില്‍ പട്ടാളഭരണം രണ്ടുവര്‍ഷം കൂടി തുടരുമെന്ന് വ്യക്തമാക്കി സൈന്യം. 2008ലെ സൈന്യം തയാറാക്കിയ ഭരണ ഘടനാ പ്രകാരം രണ്ട് വര്‍ഷം കാലാവധി അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും രണ്ടു വര്‍ഷത്തിനു ശേഷം സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താന്‍ അന്താരാഷ്ട്ര പ്രതിനിധികളെ ക്ഷണിക്കുമെന്നും സൈന്യത്തിന്റെ വക്താവും വാര്‍ത്താവിനിമയ മന്ത്രിയുമായ സൊ മിന്‍ ടന്‍ പറഞ്ഞു. ഒരു വര്‍ഷത്തിനകം രാജ്യത്ത് സ്ഥിരത കൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അതിനു സാധിച്ചില്ലെങ്കില്‍ ആറു മാസം കൂടി. പിന്നീടൊരു ആറു മാസം കൂടി. അത്രയും മതിയാകും-സൊ മിന്‍ ടന്‍ പറഞ്ഞു.

രണ്ടു വര്‍ഷത്തിനു ശേഷം അന്താരാഷ്ട്ര പ്രതിനിധികളെ ക്ഷണിച്ച് സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്തുമെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവാദമുണ്ടാകുമെന്നും സൈന്യം വ്യക്തമാക്കി. എന്നാല്‍ ഓങ് സാന്‍ സൂചിയുടെ എന്‍.എല്‍.ഡി പാര്‍ട്ടിക്ക് അനുമതി നല്‍കുമോ എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. പകരം സൂചിക്കെതിരേ ചുമത്തിയ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടുകയായിരുന്നു.

അവര്‍ മുമ്പ് ചെയ്ത കാര്യങ്ങള്‍ക്കനുസരിച്ചായിരിക്കും അത്. അവര്‍ തെറ്റ് ചെയ്തെന്നു തെളിഞ്ഞാല്‍ ശിക്ഷിക്കും. നവംബറിലെ പൊതു തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് നടന്നിട്ടുണ്ട്. മോചനം സംബന്ധിച്ച ചോദ്യത്തിന് സൈനിക വക്താവ് പറഞ്ഞു.

Related Articles
Next Story
Share it