മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുല്‍ഖാദര്‍ മൗലവി അന്തരിച്ചു

കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി (79) അന്തരിച്ചു. ഹൃദയാഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന് കരുത്തുപകരുന്ന മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു അബ്ദുല്‍ഖാദര്‍ മൗലവി. ഒ.കെ മുഹമ്മദ് കുഞ്ഞി, ഇ. അഹമ്മദ്, സി.പി ചെറിയ മമ്മുക്കേയി, സി.പി മഹ്‌മൂദ് ഹാജി, എന്‍.എ മമ്മു ഹാജി തുടങ്ങിയ പഴയകാല നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച മൗലവി കണ്ണൂരിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി നിറഞ്ഞുനിന്ന അബ്ദുള്‍ഖാദര്‍ മൗലവി […]

കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി (79) അന്തരിച്ചു. ഹൃദയാഘാതത്തെ തൂടര്‍ന്നായിരുന്നു അന്ത്യം. നാല് പതിറ്റാണ്ടിലേറെയായി കണ്ണൂരിലെ മുസ്ലിംലീഗ് രാഷ്ട്രീയത്തിന് കരുത്തുപകരുന്ന മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു അബ്ദുല്‍ഖാദര്‍ മൗലവി. ഒ.കെ മുഹമ്മദ് കുഞ്ഞി, ഇ. അഹമ്മദ്, സി.പി ചെറിയ മമ്മുക്കേയി, സി.പി മഹ്‌മൂദ് ഹാജി, എന്‍.എ മമ്മു ഹാജി തുടങ്ങിയ പഴയകാല നേതാക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ച മൗലവി കണ്ണൂരിലെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ്. പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായി നിറഞ്ഞുനിന്ന അബ്ദുള്‍ഖാദര്‍ മൗലവി പ്രവര്‍ത്തകരുമായി ആത്മബന്ധം സ്ഥാപിച്ച നേതാവ് കൂടിയായിരുന്നു.

Related Articles
Next Story
Share it