നാരംപാടിയിലെ തര്‍ക്കം പരിഹരിച്ച് മുസ്ലിം ലീഗ് നേതൃത്വം

ചെങ്കള: ചെങ്കള ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ നാരംപാടിയില്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിച്ച് മുസ്ലിം ലീഗ് നേതൃത്വം. കാലങ്ങളായി ഇതേ വാര്‍ഡില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലുള്ള പിണക്കം പരസ്യമായി പ്രകടിപ്പിച്ച് ഒരു പറ്റം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് വന്നത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവരുമായി പാര്‍ട്ടി നേതാക്കള്‍ കുറേ നാളായി മാരത്തോണ്‍ ചര്‍ച്ച നടത്തിവരികയായിരുന്നു. ഇന്നലെ ജില്ലാ നേതൃത്വം ഇവരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് താല്‍ക്കാലിക വിരാമമായതായാണ് അറിയുന്നത്. ഇടഞ്ഞു നില്‍ക്കുകയായിരുന്നവര്‍ മുസ്ലിം ലീഗ് […]

ചെങ്കള: ചെങ്കള ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡായ നാരംപാടിയില്‍ പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്നവരെ അനുനയിപ്പിച്ച് മുസ്ലിം ലീഗ് നേതൃത്വം. കാലങ്ങളായി ഇതേ വാര്‍ഡില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കാത്തതിലുള്ള പിണക്കം പരസ്യമായി പ്രകടിപ്പിച്ച് ഒരു പറ്റം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്ത് വന്നത് പാര്‍ട്ടിക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് അവരുമായി പാര്‍ട്ടി നേതാക്കള്‍ കുറേ നാളായി മാരത്തോണ്‍ ചര്‍ച്ച നടത്തിവരികയായിരുന്നു. ഇന്നലെ ജില്ലാ നേതൃത്വം ഇവരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നത്തിന് താല്‍ക്കാലിക വിരാമമായതായാണ് അറിയുന്നത്. ഇടഞ്ഞു നില്‍ക്കുകയായിരുന്നവര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അബ്ദുല്ലക്കുഞ്ഞി ചെക്കളക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചതായും ഇന്ന് രാത്രി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് രൂപീകരിക്കുമെന്നും ഒരു മുസ്ലിം ലീഗ് നേതാവ് പറഞ്ഞു.

Related Articles
Next Story
Share it