നഗരസഭയും റോട്ടറി ക്ലബ്ബും കൈകോര്‍ത്തു; കറന്തക്കാട്ട് വിശ്രമ കേന്ദ്രവും ഗാര്‍ഡനും ഒരുങ്ങുന്നു

കാസര്‍കോട്: നഗരസഭയുടെ സഹായത്തോടെ റോട്ടറി ക്ലബ്ബ് കറന്തക്കാട്ട് ഗാര്‍ഡനും വിശ്രമ കേന്ദ്രവും ഒരുക്കുന്നു. കറന്തക്കാട് കൃഷിഭവന് സമീപത്തെ റോഡിന് സമീപമാണ് ഒരുക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. നഗരസഭ നഗരം സൗന്ദര്യവല്‍ക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പ്രവൃത്തി തുടങ്ങിയത്. വലിയ കിണറുള്ള സ്ഥലത്താണ് വിശ്രമ, വ്യായാമ കേന്ദ്രം ഒരുക്കുന്നത്. മനോഹരങ്ങളായ പൂ ചെടികളും ചെറിയ മരങ്ങളും വെച്ച് പിടിപ്പിക്കും. ചെറിയ ഇരിപ്പിടങ്ങളും ഒരുക്കും. മോണിങ്ങ് വാക്കിന് ഇറങ്ങുന്നവര്‍ക്ക് ചെറിയ വ്യായാമത്തിനുള്ള സൗകര്യങ്ങളും ഒരുക്കും. ചുറ്റും ഗ്രില്‍സ് പാകിയതിന് ശേഷം […]

കാസര്‍കോട്: നഗരസഭയുടെ സഹായത്തോടെ റോട്ടറി ക്ലബ്ബ് കറന്തക്കാട്ട് ഗാര്‍ഡനും വിശ്രമ കേന്ദ്രവും ഒരുക്കുന്നു. കറന്തക്കാട് കൃഷിഭവന് സമീപത്തെ റോഡിന് സമീപമാണ് ഒരുക്കുന്നത്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. നഗരസഭ നഗരം സൗന്ദര്യവല്‍ക്കരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പ്രവൃത്തി തുടങ്ങിയത്. വലിയ കിണറുള്ള സ്ഥലത്താണ് വിശ്രമ, വ്യായാമ കേന്ദ്രം ഒരുക്കുന്നത്. മനോഹരങ്ങളായ പൂ ചെടികളും ചെറിയ മരങ്ങളും വെച്ച് പിടിപ്പിക്കും. ചെറിയ ഇരിപ്പിടങ്ങളും ഒരുക്കും. മോണിങ്ങ് വാക്കിന് ഇറങ്ങുന്നവര്‍ക്ക് ചെറിയ വ്യായാമത്തിനുള്ള സൗകര്യങ്ങളും ഒരുക്കും. ചുറ്റും ഗ്രില്‍സ് പാകിയതിന് ശേഷം അകത്ത് പ്രവേശിക്കാനായി ഗേറ്റും സ്ഥാപിക്കും.
ഇവിടെയുള്ള കിണര്‍ വൃത്തിയാക്കി ചുറ്റുമതില്‍ സിമന്റ് തേച്ച് കര്‍ഷകന്റെ പറയുടെ രൂപത്തിലാക്കിയിട്ടുണ്ട്. കിണറില്‍ നിന്ന് 40 കുടുംബങ്ങള്‍ക്കുള്ള കുടിവെള്ളം എത്തിക്കുന്നുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് പദ്ധതി നഗരസഭ കൊണ്ടുവന്നതെങ്കിലും അത് നീണ്ടു പോവുകയായിരുന്നു. നഗരം സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് പ്രവൃത്തി.

Related Articles
Next Story
Share it