നഗരം വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങി നഗരസഭാ സെക്രട്ടറി

കാസര്‍കോട്: നഗരസഭ സെക്രട്ടറി മുന്നിട്ടിറങ്ങി. നഗരത്തില്‍ ഗതാഗതത്തിന് തടസമാകുന്ന മണ്ണും കല്ലും നീക്കം ചെയ്തു. നഗരസഭ ഭരണ സമിതി നിലവിലില്ലായതോടെയാണ് സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി തന്നെ മുന്നിട്ടിറങ്ങി നഗരസഭയിലെ നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്തന്. ഏതാനും വൈദ്യുതി വിളക്കുകള്‍ നന്നാക്കി. കഴിഞ്ഞ ദിവസം മുതല്‍ നഗരസഭയിലെ ജീവനക്കാരെയും കൂട്ടിയാണ് സെക്രട്ടറി രംഗത്തിറങ്ങിയത്. ഇത്തരം പ്രവൃത്തികള്‍ കരാറുകാര്‍ക്ക് നല്‍കിയാല്‍ വലിയ തുക ഈ ഇനത്തില്‍ വേണ്ടി വരും. കത്താതിരുന്ന നിരവധി തെരുവ് വിളക്കുകളാണ് നന്നാക്കിയത്. ഇതിന് പുറമെയാണ് […]

കാസര്‍കോട്: നഗരസഭ സെക്രട്ടറി മുന്നിട്ടിറങ്ങി. നഗരത്തില്‍ ഗതാഗതത്തിന് തടസമാകുന്ന മണ്ണും കല്ലും നീക്കം ചെയ്തു. നഗരസഭ ഭരണ സമിതി നിലവിലില്ലായതോടെയാണ് സെക്രട്ടറി ജെ.മുഹമ്മദ് ഷാഫി തന്നെ മുന്നിട്ടിറങ്ങി നഗരസഭയിലെ നിരവധി നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്തന്. ഏതാനും വൈദ്യുതി വിളക്കുകള്‍ നന്നാക്കി. കഴിഞ്ഞ ദിവസം മുതല്‍ നഗരസഭയിലെ ജീവനക്കാരെയും കൂട്ടിയാണ് സെക്രട്ടറി രംഗത്തിറങ്ങിയത്.
ഇത്തരം പ്രവൃത്തികള്‍ കരാറുകാര്‍ക്ക് നല്‍കിയാല്‍ വലിയ തുക ഈ ഇനത്തില്‍ വേണ്ടി വരും. കത്താതിരുന്ന നിരവധി തെരുവ് വിളക്കുകളാണ് നന്നാക്കിയത്. ഇതിന് പുറമെയാണ് റോഡില്‍ അലക്ഷ്യമായി കിടന്ന ജെല്ലി, കല്ല്, മണ്ണ് എന്നിവ നീക്കം ചെയ്തത്. ഏതാനും ദിവസം മുമ്പ് നഗരസഭ കൗണ്‍സില്‍ ഹാള്‍ നവീകരണ പ്രവൃത്തി നടത്തിയും ശ്രദ്ധ നേടിയിരുന്നു.

Related Articles
Next Story
Share it