കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

കാറടുക്ക അടുക്കത്തൊട്ടിയിലെ രാജുനായര്‍ക്കാണ് പരിക്കേറ്റത്

ആദൂര്‍ : കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. കാറടുക്ക അടുക്കത്തൊട്ടിയിലെ രാജുനായര്‍(36)ക്കാണ് പരിക്കേറ്റത്. ബോവിക്കാനത്ത് നിന്നും കാനത്തൂരിലേക്ക് പോകുകയായിരുന്ന കാറും കാനത്തൂര്‍ ഭാഗത്ത് നിന്ന് എടനീരിലേക്ക് വരികയായിരുന്ന മോട്ടോര്‍ സൈക്കിളും മുളിയാര്‍ പയര്‍പള്ളത്താണ് കൂട്ടിയിടിച്ചത്.

ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ രാജുവിന്റെ വലതുകാല്‍മുട്ടിന് സാരമായി പരിക്കേറ്റു. രാജുവിന്റെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. പരിക്കേറ്റ രാജു സമാപത്തെ ആശുപത്രിയിലെത്തി ചികിത്സ തേടി.

Related Articles
Next Story
Share it