യുവാവിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ബെള്ളൂര്‍ നെട്ടണിഗെ നാക്കൂരിലെ ചന്ദ്രശേഖരന്‍( ആണ് മരിച്ചത്.

മുള്ളേരിയ: യുവാവിനെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ നെട്ടണിഗെ നാക്കൂരിലെ ചന്ദ്രശേഖരന്‍(27) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ചന്ദ്രശേഖരനെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ബീഡി തൊഴിലാളിയായ ചന്ദ്രേശഖരന്‍ അവിവാഹിതനാണ്. പരേതനായ ജയരാമയുടെയും രാജീവിയുടെയും മകനാണ്. ഏകസഹോദരന്‍ സൂരജ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
Next Story