യുവാവിനെ വീടിന് സമീപമുള്ള പഴയ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ബെള്ളൂര്‍ നെട്ടണിഗെയിലെ ബി.വിനോദ് കുമാര്‍ ആണ് മരിച്ചത്

ബെള്ളൂര്‍: യുവാവിനെ വീടിന് സമീപമുള്ള പഴയ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ നെട്ടണിഗെയിലെ ബി.വിനോദ് കുമാര്‍(42) ആണ് മരിച്ചത്. ഗള്‍ഫിലായിരുന്ന വിനോദ് അഞ്ച് വര്‍ഷം മുമ്പ് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരികെയെത്തിയിരുന്നു. അതിന് ശേഷം മാനസിക അസ്വസ്ഥത പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് വിനോദിനെ തൂങ്ങിയ നിലയില്‍ കണ്ടത്. അവിവാഹിതനാണ്. സുധാമ മണിയാണിയുടെയും പരേതയായ രാജീവിയുടെയും മകനാണ്. സഹോദരങ്ങള്‍ വസന്ത കുമാര്‍, ബാലകൃഷ്ണ, ചന്ദ്രിക. സംഭവത്തില്‍ ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Related Articles
Next Story
Share it