യുവാവ് വീടിന്റെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍
അഡൂര്‍ മണിയൂര്‍ പൊപ്പനഗുരിയിലെ സന്തോഷ് കുമാര്‍ ആണ് മരിച്ചത്

ആദൂര്‍: യുവാവിനെ വീടിന്റെ കഴുക്കോലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ മണിയൂര്‍ പൊപ്പനഗുരിയിലെ സന്തോഷ് കുമാര്‍(36) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് 12 മണിക്കും അഞ്ച് മണിക്കും ഇടയിലുള്ള സമയത്താണ് സന്തോഷ് കുമാര്‍ തൂങ്ങിമരിച്ചതെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
കുറച്ചുകാലമായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു. പരേതനായ നാരായണന്റെയും ദേവകിയുടെയും മകനാണ്. സഹോദരങ്ങള്‍: ശശികുമാര്‍, ബിന്ദു. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Next Story