സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
മഞ്ചേശ്വരത്തെ മുത്തലിബ് വധക്കേസില്‍ പ്രതിയാണ് പിടിയിലായ യുവാവെന്ന് പൊലീസ്

മുള്ളേരിയ: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. മുളിയാര്‍ മാസ്തിക്കുണ്ടിലെ മുഹമ്മദ് റഫീഖിനെ(35)യാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച അര്‍ധരാത്രി 12.20 മണിയോടെയാണ് വാഹന പരിശോധനയ്ക്കിടെ യുവാവ് കുടുങ്ങിയത്.
ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാന പാതയിലെ മാസ്തിക്കുണ്ടില്‍ ആദൂര്‍ എസ്.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ ചെര്‍ക്കളയില്‍ നിന്ന് ബോവിക്കാനം ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ 1.3 ഗ്രാം എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. മഞ്ചേശ്വരത്തെ മുത്തലിബ് വധക്കേസില്‍ പ്രതിയാണ് മുഹമ്മദ് റഫീഖ് എന്ന് പൊലീസ് പറഞ്ഞു.
Next Story