യുവതി കുഴഞ്ഞുവീണ് മരിച്ചു

ശാന്തിനഗറിലെ പൂര്‍ണ്ണിമയാണ് മരിച്ചത്.

മുള്ളേരിയ: യുവതി കുഴഞ്ഞുവീണ് മരിച്ചു. മുള്ളേരിയ ശാന്തിനഗറിലെ പൂര്‍ണ്ണിമ(34)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിന്റെ സിറ്റൗട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ബന്ധുക്കള്‍ മുള്ളേരിയയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പരേതനായ കൂറന്‍ മാധവന്‍ നായരുടെയും സരോജിനിയുടെയും മകളാണ്. ഭര്‍ത്താവ്: ചന്ദ്രന്‍. ഏകമകന്‍ സായന്ത് കൃഷ്ണ. സഹോദരങ്ങള്‍: വിനോദ് കുമാര്‍, പുഷ്പലത, മണികണ്ഠന്‍.

Related Articles
Next Story
Share it