സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്ക് പീഡനം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്
ആദൂറിലെ റംസീനയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്

ആദൂര്‍: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ്. ആദൂര്‍ സി.എ നഗര്‍ എര്‍സ്യ ഹൗസിലെ റംസീന(27)യുടെ പരാതിയില്‍ ഭര്‍ത്താവ് വെള്ളിക്കോത്തെ മുഹമ്മദ് ജലീല്‍, പിതാവ് മൊയ്തു, മാതാവ് ജമീല, സഹോദരിമാരായ ആയിഷത്ത് ജസീല, ഫാത്തിമത്ത് സഫ എന്നിവര്‍ക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്.
2023 ഫെബ്രുവരി 18നാണ് മുഹമ്മദ് ജലീല്‍ റംസീനയെ വിവാഹം ചെയ്തത്. മുഹമ്മദ് ജലീലിന് റംസീനയുടെ വീട്ടുകാര്‍ സ്വര്‍ണ്ണവും പണവും സ്ത്രീധനമായി നല്‍കിയിരുന്നു. 2023 ഫെബ്രുവരി 23 മുതല്‍ കൂടുതല്‍ സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചെന്നാണ് റംസീനയുടെ പരാതിയില്‍ പറയുന്നത്.
Next Story

