അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് പതിമൂന്നുകാരന് പരിക്ക്
ദേലമ്പാടി മനസ്സിനപ്പദവിലെ മുഹമ്മദ് അനീസിനാണ് മര്‍ദ്ദനമേറ്റത്

ആദൂര്‍: അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് പതിമൂന്നുകാരന് പരിക്ക്. ദേലമ്പാടി മനസ്സിനപ്പദവിലെ മുഹമ്മദ് അനീസി(13)നാണ് മര്‍ദ്ദനമേറ്റത്. അനീസിന്റെ പരാതിയില്‍ മനസ്സിനപ്പദവിലെ അബ്ദുള്‍ റഹ്‌മാനെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു. അബ്ദുള്‍ റഹ്‌മാന്റെ മകന്റെ കയ്യില്‍ നിന്ന് 20 രൂപ തട്ടിയെടുത്തുവെന്നാരോപിച്ചായിരുന്നു അക്രമം എന്നാണ് പരാതിയില്‍ പറയുന്നത്.
കൂടാതെ അനീസിനെ അബ്ദുള്‍ റഹ്‌മാന്‍ തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും കൈകൊണ്ട് മുഖത്ത് കുത്തുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.
Next Story