കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്
ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന പാതയിലെ കോട്ടൂര്‍ വളവിലാണ് അപകടമുണ്ടായത്.

ആദൂര്‍: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. ആദൂര്‍ അംബികാനഗറിലെ കൊറഗ നായകിന്റെ മകന്‍ ചന്ദ്രശേഖര(48)ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം ചെര്‍ക്കള ജാല്‍സൂര്‍ സംസ്ഥാന പാതയിലെ കോട്ടൂര്‍ വളവിലാണ് അപകടമുണ്ടായത്.
മുള്ളേരിയയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് ചന്ദ്രശേഖര സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറില്‍ എതിര്‍ദിശയില്‍ നിന്ന് വന്ന കാര്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ നിന്ന് തെറിച്ചുവീണ ചന്ദ്രശേഖരയുടെ തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റു.
Next Story