17കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയ മാതാവിനെതിരെ കേസ്
ബോവിക്കാനം നുസ്രത്ത് നഗര്‍ റമീസ് മന്‍സിലിലെ പി എച്ച് റുബീനക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്

ആദൂര്‍: 17കാരന് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയ മാതാവിനെതിരെ പൊലീസ് കേസെടുത്തു. ബോവിക്കാനം നുസ്രത്ത് നഗര്‍ റമീസ് മന്‍സിലിലെ പി എച്ച് റുബീനക്കെതിരെയാണ് ആദൂര്‍ പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകിട്ട് ബോവിക്കാനത്ത് വാഹനപരിശോധന നടത്തുകയായിരുന്ന ആദൂര്‍ പൊലീസ് പൊവ്വലില്‍ നിന്ന് ബോവിക്കാനത്തേക്ക് ഓടിച്ചുപോകുകയായിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്ന് മനസ്സിലായി.
കുട്ടിയോട് ചോദിച്ചപ്പോള്‍ മാതാവ് റുബീനയാണ് സ്‌കൂട്ടറോടിക്കാന്‍ നല്‍കിയതെന്നായിരുന്നു മറുപടി. ഇതോടെ ആര്‍.സി ഉടമയായ റുബീനക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.
Next Story