പിക്കപ്പ് വാന്‍ ഡ്രൈവര്‍ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
അഡൂര്‍ മണിയൂര്‍ മൂലടുക്കത്തെ ഗോപാല മണിയാണിയുടേയും യശോദയുടേയും മകന്‍ യോഗീഷ് കുമാര്‍ ആണ് മരിച്ചത്

ആദൂര്‍: പിക്കപ്പ് വാന്‍ ഡ്രൈവറെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അഡൂര്‍ മണിയൂര്‍ മൂലടുക്കത്തെ ഗോപാല മണിയാണിയുടേയും യശോദയുടേയും മകന്‍ യോഗീഷ് കുമാര്‍(27) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പിലാണ് യോഗീഷിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. മുള്ളേരിയ ടൗണിലെ പിക്കപ്പ് വാന്‍ ഡ്രൈവറാണ്.
ഭാര്യ: പ്രജ്വല. സഹോദരങ്ങള്‍: ശരണ്യ, ശരത്ത്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. വ്യാഴാഴ്ച വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.
Next Story